ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബെംഗളൂരു ഉൾപ്പെടെ 24 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ മെയ് 21 വരെ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് വിവിധ ജില്ലകളിലായി 64.5 – 115.5 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കൻ കർണാടകയിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്.
ഇതിനിടെ ദാവനഗെരെയിൽ കനത്ത മഴയ്ക്കിടെ ആട്ടിടയൻ മിന്നലേറ്റു മരിച്ചു. ഒരു മരത്തിനടിയിൽ അഭയം പ്രാപിച്ച ബെളഗാവി സ്വദേശി അജയാണ് (19) മരിച്ചത്.