കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ആസൂത്രിത കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കൾ
കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. മരണം ആസൂത്രിത കൊലപാതകമാണെന്നും ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സോനയുടെ ഭർത്താവായ രജിൻലാലിനെതിരെ കുടുംബം രംഗത്തെത്തി. ചെറുവണ്ണൂർ സ്വദേശിയായ സോനയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും സോനയുടെ ബന്ധു പറഞ്ഞു. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ‘കാറിനുള്ളിൽ
ഐപിഎൽ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ബാറ്റിംഗ്
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 3.30 മുതലാണ് മത്സരം. പഞ്ചാബ് കിംഗ്‌സ്: പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കൂപ്പർ കോണാലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യാൻഷ് ഷെഡ്ജെ, ശശാങ്ക് സിംഗ്, ഹർപ്രീത് ബ്രാർ, ലോക്കി ഹെർഗൂസൻ, അസ്‌മത്തുള്ള ഒമർസായ്, യുഷ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്. റോയൽ
ഓസ്ട്രേലിയയിൽ മസാജിന്റെ മറവിൽ പീഡിപ്പിച്ചത് 61 സ്ത്രീകളെ; ഇന്ത്യൻ വംശജന് 13 വർഷം തടവ്
ഓസ്ട്രേലിയയിൽ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്‌ത ഇന്ത്യൻ വംശജനായ മസാജ് തെറാപ്പിസ്റ്റിന് 13 വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചു. സുമിത് സതീഷ് റസ്തോഗി (39) എന്ന ഡൽഹി സ്വദേശിക്കാണ് സൗത്ത് ഓസ്ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായാൽ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും. ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകൾ), സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി (55
ഷുഹൈബ് വധക്കേസിൽ വിചാരണ നാളെ തുടങ്ങും
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബ് വധക്കേസിൽ 8 വർഷങ്ങൾക്ക് ശേഷം വിചാരണ നാളെ തുടങ്ങും. തലശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുന്നത്. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിൻ്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചതും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും ഇടത് സർക്കാരിൻ്റെ തടസവാദങ്ങളുമാണ് വിചാരണ ഇത്രയും വൈകാൻ കാരണമായത്. എടയന്നൂർ തെരൂരിലെ തട്ടുകടയിൽ
വിജയ് യുടെ നേട്ടത്തിൽ പൂർണസന്തോഷം; ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന് ശ്രമിച്ചിട്ടില്ല : രജനീകാന്ത്
തമിഴ്നാട് മുഖ്യമന്ത്രി വിജയ് യെ അഭിനന്ദിച്ച് രജനീകാന്ത്. വലിയ വിജയമാണ് വിജയ് നേടിയതെന്നും സന്തോഷവും അത്ഭുതവും തോന്നിയെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പോയസ് ഗാർജനിലെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് രജനീകാന്തിൻ്റെ പരാമർശം. ബിജെപിയെയും ദ്രാവിഡ പാർടികളെയും തോൽപ്പിച്ചാണ് വിജയ് കടന്നുവന്നത്. എംജിആറും എൻടിആറും നേടിയതിനേക്കാൾ വലിയ വിജയമാണ് ഈ പ്രായത്തിൽ വിജയ് നേടിയതെന്നും വളരെ അത്ഭുതത്തോടെയാണ് വിജയയുടെ ജയത്തെ താൻ കണ്ടതെന്നും രജനീകാന്ത് പറഞ്ഞു. തമിഴ്‌നാട്ടിനായി വിജയ് നല്ല കാര്യങ്ങൾ
അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും ഇന്ത്യ മുന്നണി വരുമെന്ന് ജി.സുധാകരൻ എംഎൽഎ
അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും ഇന്ത്യ മുന്നണി വരുമെന്ന് ജി.സുധാകരൻ എംഎൽഎ. ബിജെപി വോട്ട് വർധിപ്പിക്കുന്നുണ്ടെന്നും ബിജെപിക്ക് ഇപ്പോൾ മൂന്ന് എംഎൽഎമാരുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു. വെള്ളാപ്പള്ളി ഇത്രയും കാലം പിണറായിയെ പിന്തുണച്ചു. നാളെ എന്താണെന്ന് ആർക്കുമറിയില്ല. നേരത്തെ മുതലേ മുസ്ലിം വിരുദ്ധത പറയുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി ജ നറൽ സെക്രട്ടറി എന്ന നിലയിലാണ്. അമ്പലപ്പുഴയിലെ ഭൂരിപക്ഷം മുസ്‌ലിം വോട്ടുകളും തനിക്കാണ്
ടേം വ്യവസ്ഥയിലുള്ള മന്ത്രിസ്ഥാനം അംഗീകരിക്കില്ലെന്ന് മാണി സി. കാപ്പൻ;സതീശനും ചെന്നിത്തലയും വാക്ക് പാലിക്കണം: മാണി സി. കാപ്പൻ
ടേം വ്യവസ്ഥയിലുള്ള മന്ത്രിസ്ഥാനം അംഗീകരിക്കില്ലെന്നും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും തനിക്ക് നൽകിയ വാക്ക് പാലിക്കണമെന്നും മാണി സി. കാപ്പൻ എംഎൽഎ. അതേസമയം ടേം വ്യവസ്ഥ പക്ഷപാതമെന്നും അനീതിയാണെന്നും അനൂപ് ജേക്കബും പറഞ്ഞു. വ്യവസ്ഥ ചിലർക്ക് ബാധകമല്ല. തങ്ങളെ അവഗണിച്ചെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. അതേസമയം മന്ത്രിമാരെ കണ്ടെത്തുന്നതിനുള്ള ചർച്ച തുടരുകയാണ്. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമെ നൽകൂവെന്ന് കോൺഗ്രസ് നേതൃത്വം ഇതിനിടെ വ്യക്തമാക്കി.
ഡൽഹിയിൽ സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു. ഇന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ
ഡൽഹിയിൽ സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. ഇന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്.പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതിനൊപ്പം സിഎൻജിയുടെ വിലയും കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി കൂട്ടിയിരുന്നു. കഴിഞ്ഞ മാസം 15 ന് കമ്പനികൾ സിഎൻജി കിലോയ്ക്ക് 2 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ ഡൽഹിയിൽ 80.09 രൂപയായി. ഗാസിയാബാദിലും നോയിഡയിലും 88.70 രൂപയായി വർദ്ധിപ്പിച്ചു.
ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം: അപകടകാരണം ഷോർട്ട് സർക്യൂട്ട് അല്ല
കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൻ്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിൻ്റെ കണ്ടെത്തൽ. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാൻ സാധ്യതയില്ലെന്നാണ് അധികൃതരുടെ നിഗമനം. എൻജിൻ്റെ റേഡിയേറ്റർ ഭാഗത്തും തീപിടിത്തത്തിനുള്ള സാധ്യത ഉണ്ടായിട്ടില്ല. വാഹനത്തിലെ എസി ഭാഗത്തും ഫൊറൻസിക് വിഭാഗം പ്രശ്നങ്ങൾ കണ്ടെത്തിയില്ല. കൂടുതൽ പരിശോധനയ്ക്കു ശേഷം മാത്രമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫൊറൻസിക് വിദഗ്‌ധർ പറയുന്നത്.
സഭാനാഥനായി തിരുവഞ്ചൂർ? ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍?
മന്ത്രിമാരെയും അവരുടെ വകുപ്പുകലും തീരുമാനിക്കാൻ യുഡിഎഫിൽ ചർച്ചകൾ സജീവമാകുന്നു. ഇന്ന് വൈകിട്ടോടെ പട്ടിക ഗവർണർക്ക് കൈമാറിയേക്കും. നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് ധനവകുപ്പും ലഭിച്ചക്കാനാണ് സാധ്യത. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ.മുരളീധരൻ (ആരോഗ്യം), സണ്ണിജോസഫ് (റവന്യൂ), എ.പി.അനിൽകുമാർ (ടൂറിസം), എം.ലിജു (എക്സൈസ്), ചാണ്ടി ഉമ്മൻ (കായിക- യുവജനക്ഷേമം) പി.സി. വിഷ്ണുനാഥ് (ഉന്നത വിദ്യാഭ്യാസ വകുപ്പ് ) എന്നിങ്ങനെയാണ് ധാരണ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ