കെ മുരളീധരന് ആരോഗ്യ വകുപ്പ് നൽകും; ഒപ്പം ദേവസ്വവും
വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് കോൺഗ്രസ് നേതൃത്വം വഴങ്ങി. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരൻ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നൽകും. വി ഡി സതീശൻ മന്ത്രിസഭയിൽ ആരോഗ്യവകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സതീശൻ മന്ത്രിസഭയിലെ വകുപ്പുകൾ കെ സി വേണുഗോപാൽ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെ സി
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗം മാതൃദിനാഘോഷം സംഘടിപ്പിച്ചു
കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മാതൃദിനാഘോഷം രാജാജിനഗറിലെ ആശ്രയ സേവാ ട്രസ്റ്റ് ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം സ്നേഹസാന്ദ്രമായി സംഘടിപ്പിച്ചു. വനിതാ വിഭാഗം ചെയർപേഴ്സൺ സുധാ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തേവാസികൾക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റു വിവിധ സാധനങ്ങളും വിതരണം ചെയ്തു. സ്നേഹവും കരുതലും പങ്കുവെച്ച പരിപാടി ഹൃദയസ്പർശിയായിരുന്നു. ചടങ്ങിൽ സോൺ വനിതാ വിഭാഗംവൈസ് ചെയർപേഴ്സൺ ശോഭന പുഷ്പരാജ്, കൺവീനർ തങ്കമണി
കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; മകളെ കൊന്നുകുഴിച്ചുമൂടിയശേഷം പോലീസിൽ കള്ളപ്പരാതി നൽകി പിതാവ്
കർണാടകയിലെ തുംകൂരുവിൽ വീണ്ടും ദുരഭിമാനക്കൊല. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന് സ്വന്തം മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം പിതാവ് പോലീസിൽ കള്ളപ്പരാതി നൽകുകയായിരുന്നു.മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. ഏപ്രിൽ 16 മുതൽ കാണാനില്ലാതിരുന്ന മേഘ്‌ന (17) കൊല്ലപ്പെട്ടതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരു യുവാവിനെ മേഘ്‌ന പ്രണയിച്ചിരുന്നു. 18 വയസ് തികഞ്ഞാൽ ഈ വിവാഹം നടത്താൻ യുവാവിൻ്റെ
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയായും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗേ, കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ്, മുഖ്യമന്ത്രിമാർ അടക്കം ചടങ്ങിൽ പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചടങ്ങിൽ പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല
നാളെ നടക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല. വിജയ്‌യുടെ ഔദ്യോഗിക തിരക്കുകളും സുരക്ഷാ കാരണങ്ങളും കാരണമാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് റിപ്പോർട്ട്. വിജയ് മുൻപ് എത്തിയപ്പോഴുണ്ടായ വൻ ജനത്തിരക്ക് സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ദേശീയനേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങൽ വിജയ് കൂടി എത്തിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്നും ചടങ്ങിൻ്റെ ശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.
ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ അമേരിക്കയുടെ പദ്ധതി?
ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കുന്നതായി സൂചന. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രയേലിന്റെ സഹായത്തോടെ ആക്രമണം നടത്തുന്നതിനുള്ള അതിതീവ്രമായ പരിശ്രമങ്ങളും മുന്നൊരുക്കങ്ങളും തങ്ങള്‍ നടത്തുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുകയായിരുന്നു.
കുടജാദ്രി ദർശനം കഴിഞ്ഞുള്ള മടക്കം ദാരുണമായി; കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു
കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി തീർത്ഥാടകർക്ക് ദാരുണാന്ത്യം. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം സംഭവിച്ചത്. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും തമ്മിൽ ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ എട്ടു
എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ല: രമേശ് ചെന്നിത്തല
എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും രമേശ് ചെന്നിത്തല. പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനും മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ താത്പര്യമാണ് തനിക്ക് വലുതെന്നും ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായ നഷ്ട്ടങ്ങളോ അനിഷ്ടങ്ങളോ അല്ല ഇവിടെ പ്രശ്നം. പാർട്ടിയാണ് തനിക്ക് വലുത്. പാർട്ടി താത്പര്യമാണ് എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ളത്.ഉയർച്ചയും
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയം. 23 റൺസിനാണ് ബംഗളൂരുവിൻ്റെ ജയം. പോയിന്റ് പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണെടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും അർധ സെഞ്ചുറികളുടെയും ദേവ്ദത്ത് പടിക്കല്ലിന്റെയും
ഇവർ കേരളത്തിൻ്റെ മന്ത്രിമാർ
മുഖ്യമന്ത്രി വി ഡി സതീശനെ കൂടാതെ കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല(ആഭ്യന്തരം, വിജിലൻസ്)സണ്ണി ജോസഫ്(റവന്യൂ)എ പി അനിൽകുമാർ (ആരോഗ്യം)ടി സിദ്ധിഖ് (വനം)എം ലിജു (എക്‌സൈസ്, സഹകരണം),കെ മുരളീധരൻ (വൈദ്യുതി),പി സി വിഷ്‌ണുനാഥ് (ടൂറിസം, സാംസ്കാരികം)ബിന്ദു കൃഷ്ണ (വനിത – ശിശുക്ഷേമം)കെ എ തുളസി(പിന്നോക്ക ക്ഷേമം)ജെ ജെനീഷ് (യുവജനക്ഷേമം)റോജി എം ജോൺ (ഉന്നത വിദ്യാഭ്യാസം)എന്നിവർ മന്ത്രിമാരാകും. നിലവിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഈ പേരുകളും വകുപ്പുകളുമാണ് പൂർണമായും ഉറപ്പിച്ചിട്ടുള്ളത്. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.