ജാർഖണ്ഡിലെ ഖൂണ്ടി ജില്ലയിൽ അമിതവേഗത്തിലെത്തിയ 18 ചക്രങ്ങളുള്ള ട്രക്ക് പാഞ്ഞുകയറി മൂന്ന് കുട്ടികളും മൂന്നു സ്ത്രീകളും ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി കരാ-തോർപ്പ റോഡിലായിരുന്നു അപകടം. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.