വി.ഡി.സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റു
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സെൻഡ്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമായത്.
ഉത്തർപ്രദേശിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 9 പേർക്ക് പരിക്ക്
ഉത്തർപ്രദേശിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 9 പേർക്ക് പരിക്ക്. ഫത്തേപൂർ ജില്ലയിൽ ബിൽഖാനിയിലെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് രണ്ട് മുറികൾക്ക് തീപിടിച്ചു. വീടിനുള്ളിലുണ്ടായിരുന്ന 6 പേർക്കും ഇവരെ രക്ഷിക്കാനെത്തിയ അയൽക്കാരായ 3 പേർക്കുമാണ് പരിക്കേറ്റത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റ 8 പേരെ വിദ്‌ഗധ ചികിത്സയ്ക്കായി കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സിലിണ്ടർ ചോർന്നതാണ്
സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ വൃദ്ധസദനം സന്ദർശിച്ചു
സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ, ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ മാതൃദിനത്തിൻ്റെ ഭാഗമായി ഹൊസൂർ റോഡിലുള്ള ‘LITTLE SISTERS OF THE POOR’ വൃദ്ധസദനം സന്ദർശിക്കുകയും ആവശ്യമായ സാധനസാമഗ്രികൾ കൈമാറുകയും ചെയ്‌തു. സമാജം ഭാരവാഹികളും പ്രവർത്തകരും പ്രായമായ അച്ഛനമ്മമാരുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്തു. സോണൽ ചെയർമാൻ സുധാകരൻ.എസ്, വൈസ് ചെയർപേഴ്സൻ- വിജയലക്ഷ്മി, ബോർഡ് മെമ്പർ സരിത പ്രകാശ്, ലേഡീസ് വിങ് ചെയർ പേഴ്‌സൺ വീണ ഉണ്ണികൃഷ്ണൻ, കൺവീനർ
സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കം; LIVE
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തിക്കൊണ്ട് രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമായത്.
‘എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും, ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കും’: നിയുക്ത മന്ത്രി കെ.മുരളീധരൻ
ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും മുരളീധരൻ പറഞ്ഞു. സത്യപ്രതിജ്ഞക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ കെ.മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വൈദ്യുതി വകുപ്പാണ് ലഭിക്കുന്നതെങ്കിൽ ചുമതല ഏല്‍ക്കില്ലെന്ന് മുരളീധരന് നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അനുനയനീക്കത്തിന്റെ ഭാഗമായാണ് മുരളീധരന് ദേവസ്വം, ആരോഗ്യം വകുപ്പുകള്‍ നല്കാന് തീരുമാനമായത്.
റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ; നരേന്ദ്ര മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി സമ്മാനിച്ചു
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഞായറാഴ്ച സ്വീഡനിലെത്തി. മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ ഗോതൻബെർഗ് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി.സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദ് പോളാർ സ്റ്റാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇതോടെ മോദിക്കു ലഭിച്ച രാജ്യാന്തര അംഗീകാരങ്ങളുടെ എണ്ണം 31 ആയി. സ്വീഡനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖർക്കായി
കേരളത്തിൽ പരക്കെ കനത്ത മഴ, ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വടക്കൻ കേരളത്തിൽ നാളെ ജാഗ്രത
കേരളത്തിൽ കാലവർഷം കനക്കുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പായ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശമുള്ളത്. നാളെയോടെ മഴ വടക്കൻ കേരളത്തിലേക്ക് വ്യാപിക്കും. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,
ഇന്ത്യയും – നെതർലൻഡ്‌സും 17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും നടത്തിയ പ്രതിനിധിതല ചർച്ചകളിൽ 17 സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ – നെതർലൻഡ്‌സ് പുതിയ കരാറുകളിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് സാമ്പത്തികവ്യാപാര രംഗങ്ങളിലെ വൻ കുതിച്ചുചാട്ടമാണ്. വ്യാപാരം, പ്രതിരോധം, കൃഷി, വിദ്യാഭ്യാസംസെമികണ്ടക്ടറുകൾ, ഗ്രീൻ എനർജി തുടങ്ങി വിവിധ മേഖലകളിലായാണ് ഈ കരാറുകൾ. ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കൽപസർ ജലപദ്ധതിക്ക് ഡച്ച് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിർണായക കരാറുകളിൽ
കേരളസമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോൺ വനിതാവിംഗിൻ്റെ മാതൃദിനാഘോഷം
കേരളസമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ വനിതാവിംഗിൻ്റെ മാതൃദിനാഘോഷത്തിൻ്റെ ഭാഗമായി ഗാന്ധി ഓൾഡേജ് ഹോമിൽ സന്ദർശനം നടത്തി. ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം സമാജം ഭാരവാഹികൾ കേക്ക് മുറിച്ച് മാതൃദിനം സംഘടിപ്പിച്ചു. ഓൾഡേജ് ഹോമിൽ താമസിക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുകയും സമാജം അംഗങ്ങൾ അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തു. ഓൾഡേജ് ഹോമിലേക്ക് ആവശ്യമായ സാരി, നൈറ്റി, ബർമുഡ, ഷർട്ട് തുടങ്ങിയ വസ്ത്രങ്ങൾ വിതരണം ചെയ്തു. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരുന്നു ഈ മാതൃദിനാഘോഷമെന്ന്
ബെംഗളൂരു – മുംബൈ എക്‌സ്പ്രസ് തീവണ്ടി ഫ്ളാഗ് ഓഫ് ചെയ്‌തു; സർവീസ് ശനിയാഴ്‌ച ആരംഭിക്കും
ബെംഗളൂരു – മുംബൈ എക്‌സ്പ്രസ് തീവണ്ടി (16553/16554) റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഫ്ളാഗ് ഓഫ് ചെയ്‌തു. ബെംഗളൂരു – മുംബൈ എക്സ്പ്രസ് തീവണ്ടിയുടെ പതിവ് സർവീസ് ശനിയാഴ്‌ച ആരംഭിക്കും. ഇരുവശത്തുനിന്നും ആഴ്‌ചയിൽ രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്. ബെംഗളൂരുവിൽനിന്നുള്ള തീവണ്ടി (16553) ശനി, ചൊവ്വ ദിവസങ്ങളിൽ രാത്രി 8.35-ന് ബെംഗളൂരു എസ്.എം.വി.ടി.യിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.40-ന് മുംബൈ ലോകമാന്യ തിലക് ടെർമിനസിൽ എത്തിച്ചേരും. മുംബൈയിൽനിന്നുള്ള തീവണ്ടി (16554)