സിദ്ധരാമയ്യ മാറുകയാണെങ്കിൽ ജി.പരമേശ്വര കർണാടക മുഖ്യമന്ത്രിയാകണമെന്ന് മുൻ മന്ത്രി കെ.എൻ.രാജണ്ണ
സിദ്ധരാമയ്യ മാറുകയാണെങ്കിൽ ജി.പരമേശ്വര കർണാടക മുഖ്യമന്ത്രിയാകണമെന്ന് മുൻ മന്ത്രി കെ.എൻ. രാജണ്ണ. തുംകൂറിൽ നടന്ന സർക്കാർ പരിപാടിയിൽ പങ്കെടുക്കവെആയിരുന്നു രാജണ്ണയുടെ പ്രതികരണം. ഇതോടെ സംസ്ഥാനത്ത് മുഖ്യമന്ത്രി മാറ്റം എന്ന വിഷയം വീണ്ടും ചർച്ചയാകുകയാണ്. ‘സിദ്ധരാമയ്യ മികച്ച മുഖ്യമന്ത്രിയാണ്. എന്നാൽ അദ്ദേഹം മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരമേശ്വര ആണ് മുഖ്യമന്ത്രി ആകാൻ യോഗ്യൻ. അദ്ദേഹം നേരത്തെ തന്നെ മുഖ്യമന്ത്രി ആകേണ്ടതായിരുന്നു.’-രാജണ്ണ പറഞ്ഞു. “സിദ്ദരാമയ്യ എല്ലാ കാലത്തും മുഖ്യമന്ത്രിയായിരിക്കില്ല. ഇത് ഒരാളുടെ മാത്രം
കുടകിലെ ആനത്താവളത്തിൽ യുവതിക്ക് ദാരുണാന്ത്യം
കർണാടക കുടകിലെ വിനോദസഞ്ചാര കേന്ദ്രമായ കുശാൽനഗറിന് സമീപം ദുബാരെയിൽ ആന ദേഹത്ത് വീണ് യുവതി മരിച്ചു. ചെന്നൈ സ്വദേശിനിയായ ജിന്നു ആണ് കൊല്ലപ്പെട്ടത്. ആനത്താവളത്തിൽ ആനയെ കുളിപ്പിക്കുന്നത് കണ്ടുനിൽക്കുകയായിരുന്നു യുവതി. ഇതിനിടെ, കാഞ്ചൻ എന്ന ആനയുടെ കൊമ്പ് ദേഹത്ത് തട്ടി മാർത്താണ്ഡ എന്ന ആന പ്രകോപിതനായി. തുടർന്ന് ഇവ രണ്ടും ഏറ്റുമുട്ടിയതോടെ ഒരാന ജിന്നുവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനടിയിലകപ്പെട്ട യുവതി ശ്വാസം കിട്ടാതെയാണ് മരണപ്പെട്ടത്. ആനകളെ മാറ്റിയ ശേഷം ജിന്നുവിൻ്റെ
കണ്ണൂരിൽ സത്യപ്രതിജ്ഞാച്ചടങ്ങിൻ്റെ ആഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസുകാരൻ മരിച്ചു
കണ്ണൂരിൽ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തതിൻ്റെ ആഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കോൺഗ്രസ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാനാണ് മരിച്ചത്. കോൺഗ്രസ് പ്രവർത്തകർ പുന്നക്കപ്പാറയിൽ ലഡു വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബാക്കിവന്ന പടക്കങ്ങൾ ഒരു സ്ഥലത്ത് സൂക്ഷിച്ചശേഷം പ്രവർത്തകർ പിരിഞ്ഞു പോവുകയും ചെയ്തു. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കമെടുത്ത് പൊട്ടിക്കുമ്പോഴായിരുന്നു അപകടം.
ടിവികെയുടെ വിജയത്തിന് പിന്നില്‍ വിജയ്‌യുടെ ആ തന്ത്രമാണെന്ന് എംകെ സ്റ്റാലിൻ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് യുടെ ടിവികെയുടെ വിജയത്തിന് പിന്നിൽ സോഷ്യൽ മീഡിയയും കുട്ടികളുമാണെന്ന് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കുട്ടികളെയും ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിയുന്നതിൽ ഡിഎംകെ പരാജയപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രചാരണങ്ങൾ അമ്മമാരെയും മുത്തശ്ശിമാരെയും കാര്യമായി സ്വാധീനിച്ചു. സോഷ്യൽമീഡിയയെ മുഖവിലക്കെടുത്തു കൊണ്ടുള്ള ഈ പ്രചാരണം തിരിച്ചറിയുന്നതിൽ പാർട്ടിക്ക്
ജൂണ് 15 മുതല് വനിതകൾക്ക് കെഎസ്ആര്ടിസിയില് സൗജന്യയാത്ര; ആശമാരുടെ വേതനം കൂട്ടി
തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കുന്നു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിക്കും. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നതെന്നും സതീശൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു. ആദ്യ കാബിനറ്റ് യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പാചകത്തൊഴിലാളികളുടെ വേതനം ആയിരം രൂപ
കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
വയനാട് വൈത്തിരിയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന മിന്നൽ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ഭാര്യ സിജിയെയും
കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി എക്സ്പോസ്റ്റിൽ കുറിച്ചത്. കേരള സർക്കാരിന് കേന്ദ്രസർക്കാരിൻ്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നുവെന്നും മോദി പറഞ്ഞു. ‘കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്റെ എല്ലാ ആശംസകളും അദ്ദേഹത്തിൻ്റെ ഭരണകാലത്തിന് നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്രത്തിൻ്റെ
ടീം വി.ഡി.എസ് അധികാരമേറ്റു; ആദ്യ മന്ത്രിസഭാ യോഗം ഉടൻ
വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കിയാണ് 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റതിന് തൊട്ടുപിന്നാലെ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ ചേരും. വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും രമേശ് ചെന്നിത്തല മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിബു ബേബി ജോൺ,
പ്രണയം നിരസിച്ച യുവതിയെ നടുറോഡിൽ കൊലപ്പെടുത്തി യുവാവ്; നാട്ടുകാരുടെ ആക്രമണത്തിൽ പ്രതിയും മരിച്ചു
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. പ്രതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ജഡ്‌ചേർലയിലെ സ്വകാര്യസ്‌കൂളിൽ റിസപ്ഷനിസ്റ്റായ വൈഷ്ണവി (21) യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നടുറോഡിൽ വെച്ചാണ് സംഭവം. വൈഷ്ണവിയെ പ്രതി നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുള്ള പകയാണ് കൊലപാതക ത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ച ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതി
വിവാഹ ദിവസം യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വിവാഹ ദിവസം യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിൻ (29) ആണ് മരിച്ചത്. ഷബിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ വീട്ടിൽ പൂർത്തിയായി വരുന്നതിനിടയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ജമ്മു കാശ്മീരിൽ എസ് എസ് ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഷബിൻ. ഇന്നാണ് ഷബിൻ്റെ വിവാഹം നടക്കേണ്ടിയിരുന്നത്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പരേതനായ ഭരതൻ്റെയും