കർണാടക കുടകിലെ വിനോദസഞ്ചാര കേന്ദ്രമായ കുശാൽനഗറിന് സമീപം ദുബാരെയിൽ ആന ദേഹത്ത് വീണ് യുവതി മരിച്ചു. ചെന്നൈ സ്വദേശിനിയായ ജിന്നു ആണ് കൊല്ലപ്പെട്ടത്. ആനത്താവളത്തിൽ ആനയെ കുളിപ്പിക്കുന്നത് കണ്ടുനിൽക്കുകയായിരുന്നു യുവതി.

ഇതിനിടെ, കാഞ്ചൻ എന്ന ആനയുടെ കൊമ്പ് ദേഹത്ത് തട്ടി മാർത്താണ്ഡ എന്ന ആന പ്രകോപിതനായി. തുടർന്ന് ഇവ രണ്ടും ഏറ്റുമുട്ടിയതോടെ ഒരാന ജിന്നുവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനടിയിലകപ്പെട്ട യുവതി ശ്വാസം കിട്ടാതെയാണ് മരണപ്പെട്ടത്.

ആനകളെ മാറ്റിയ ശേഷം ജിന്നുവിൻ്റെ മൃതദേഹം കുശാൽനഗറിലെ ആശുപ്രതിയിലേക്ക് മാറ്റി. മലയാളികളടക്കം നിരവധി പേർ ദിവസേന എത്തുന്ന സ്ഥലമാണ് ദുബാരെ ആനത്താവളം.

വിനേനാദസഞ്ചാരികൾക്ക് ബോട്ട് യാത്രയും ആനസവാരിയും അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ആനസവാരിക്ക് ഉപയോഗിക്കുന്ന ആനകളാണ് പരസ്‌പരം ഏറ്റുമുട്ടി യുവതിയുടെ മരണത്തിൽ കലാശിച്ചത്.

Related Posts