ബെംഗളൂരുവിന് രണ്ടാമത്തെ വിമാനത്താവളമെന്ന സ്വപ്നം പൂവണിയുന്നു. അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള സാധ്യതാ പഠനം നടത്താൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം അടുത്തമാസം സംസ്ഥാനത്തെത്തും. ശനിയാഴ്ച പദ്ധതി പ്രദേശങ്ങൾ എഎഐ സംഘം സന്ദർശിച്ച് വിമാനത്താവളത്തിന് അനുയോജ്യമാണോയെന്ന് വിലയിരുത്തുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീൽ പറഞ്ഞു. എഎഐ സംഘം ഏപ്രിൽ ഏഴിനും ഒൻപതിനും ഇടയിൽ സംസ്ഥാനത്ത് എത്തുമെന്ന് മന്ത്രി അറിയിച്ചു.
പഠനത്തിനായി കെഎസ്ഐഐഡിസി എഎഐക്ക് 1.21 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അന്തിമമായി ഇതിൽ ഒരു സ്ഥലമാകും തെരഞ്ഞെടുക്കുക. കനകപുര റോഡിലുള്ള രണ്ട് സ്ഥലങ്ങളും നെലമംഗലയിലെ കുനിഗൽ റോഡിലുള്ള മൂന്നാമത്തെ സ്ഥലവും കർണാടക സർക്കാർ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. തുമകൂരുവിൽ വിമാനത്താവളം വേണമെന്ന അഭിപ്രായത്തോട് വിയോജിപ്പാണ് മന്ത്രി സ്വീകരിച്ചത്