ഒക്ടോബർ 11, 12 തീയതികളിൽ വിയറ്റ്നാമിൽ നടന്ന അന്താരാഷ്ട്ര നാചുറൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ (ഐ സി എൻ) ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണ്ണം നേടി രാജ്യത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജയ് മോഹൻ. കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം പ്രസിഡണ്ടായ കെ. മോഹനൻ്റെ പുത്രനും, കരയോഗത്തിൻ്റെ യൂത്ത് വിംഗായ യുവശക്തിയുടെ ജോയിൻ്റ് സെക്രട്ടറിയും, കരയോഗത്തിൻ്റെ സജീവ അംഗം കൂടിയാണ് സഞ്ജയ് മോഹൻ.
