ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് വിജയം. 23 റൺസിനാണ് ബം​ഗ​ളൂ​രുവിൻ്റെ ജയം. പോയിന്റ് പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 222 റ​ൺ​സാ​ണെ​ടു​ത്ത​ത്. തുടർന്ന് ബാറ്റ് ചെയ്ത പ​ഞ്ചാ​ബ് കിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ സാധിച്ചുള്ളൂ.

സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും വെ​ങ്കി​ടേ​ഷ് അ​യ്യ​രു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്ലി​ന്‍റെ​യും ടിം ​ഡേ​വി​ഡി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ആ​ർ​സി​ബി കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 73 റ​ൺ​സെ​ടു​ത്ത വെ​ങ്കി​ടേ​ഷ് അ​യ്യ​രാ​ണ് ആ​ർ​സി​ബി​യു​ടെ ടോ​സ്‌​കോ​റ​ർ. 40 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വെ​ങ്കി​ടേ​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. വി​രാ​ട് കോ​ഹ്‌​ലി 58 റ​ൺ​സും ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ 45 റ​ൺ‌​സും ടിം ​ഡേ​വി​ഡ് 28 റ​ൺ​സു​മെ​ടു​ത്തു.

പ​ഞ്ചാ​ബി​ന് വേ​ണ്ടി ശശാങ്ക് സിംഗ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ശശാങ്ക് സിംഗ് 56 റൺസെടുത്തു. മാർക്ക്സ് സ്റ്റോയ്‌നിസ്, കൂപ്പർ കനോലി എന്നിവർ 37 റൺസ് വീതം എടുത്തു.

Related Posts