സൺറൈസേഴ്സസ് ഉയർത്തിയ 256 റൺസെന്ന് കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 200 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 79 റൺസ് നേടിയ ഇഷാൻ കിഷനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർ. അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ എന്നിവരും അർധ സെഞ്ച്വറി കുറിച്ചു. തോറ്റിട്ടും നെറ്റ് റൺറേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബെംഗളൂരു. മെയ് 26ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ ആർസിബി, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് സ്കോർ ചെയ്‌തത്‌. 79 റൺസ് നേടിയ ഇഷാൻ കിഷനാണ് ഹൈദരാബാദ് ടീമിലെ ടോപ് സ്കോറർ. 56 റൺസ് നേടിയ അഭിഷേക് ശർമയും 51 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 113 റൺസ് നേടിയ ഇഷാൻ കിഷൻ ക്ലാസൻ കൂട്ടുകെട്ടാണ് ഹൈദരാബാദിൻ്റെ ഇന്നിങ്സിൽ നിർണായകമായത്. സുയാഷ് ശർമ രണ്ട് വിക്കറ്റുകൾ നേടി.

Related Posts