വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, ഇന്ന് കൊച്ചിയില്‍ നിന്നും12 സര്‍വീസുകള്‍ മാത്രം
ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു. ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്. കൊച്ചിയിലേക്ക് 5 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 7 സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ഇന്നലെ 24 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നടന്നത്. കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും കൊച്ചിയിലേക്ക് 14 സര്‍വീസുകളും നടന്നിരുന്നു.
തിരുവനന്തപുരം കുടപ്പനക്കുന്നിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം കുടപ്പനക്കുന്നിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട കുടപ്പനക്കുന്നിൽ ദര്‍ശന്‍ നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി (85) ആണ് മരിച്ചത്. മകന്‍ ഷെറിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന 45 അടിയോളം താഴ്ചയുള്ള നിറയെ വെള്ളമുള്ള കിണറ്റിലാണ് പീറ്റര്‍ വര്‍ക്കി ചാടിയത്. രാവിലെ പീറ്റര്‍ വര്‍ക്കിയെ കാണാതായതോടെ പരിശോധിച്ചപ്പോഴാണ് വീണു കിടക്കുന്നതായി കണ്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്‌ക്യു
സുഖോയ് വിമാനം തകര്‍ന്ന് അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു
അസമില്‍ ഇന്നലെ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു. ഫ്‌ലൈറ്റ് ലഫ്റ്റനന്‍റ് പുര്‍വേഷ് ദുരഗ്കര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ് എന്നിവരാണ് വീര മൃത്യുവരിച്ചത്. വ്യോമസേന രണ്ടു പൈലറ്റുമാരുടെയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അസമിലെ ജോര്‍ഹട്ട് വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കുന്നിന്‍ പ്രദേശത്ത് തകര്‍ന്നുവീണു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 7.42നാണ് റഡാറില്‍നിന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. സുഖോയ് 30 എംകെഐ ഇരട്ട
സൗദി, ഒമാൻ വ്യോമമേഖല തുറന്നു; എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സർവീസുകൾ പുനരാരംഭിച്ചു
സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന സാഹചര്യത്തില്‍ മസ്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകൾ എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഇന്ത്യയും പുനരാരംഭിച്ചു. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തും. റാസല്‍ ഖൈമയിലേക്ക് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. മസ്കറ്റിലേക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുണ്ടാകും. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ദുബായില്‍ നിന്നും എയര്‍ ഇന്ത്യ സര്‍വീസ്
ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം; ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് വരുത്തി യുഎസ്
ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ നിലപാടറിയിച്ച് യുഎസ്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായേക്കാവുന്ന അസ്ഥിരത ഒഴിവാക്കാനായി ഇന്ത്യയ്ക്ക് 30 ദിവസത്തേക്ക് ഉപരോധത്തിൽ ഇളവ് അനുവദിച്ചതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് പ്രഖ്യാപിച്ചു. ഇതോടെ കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താൽക്കാലികമായി അനുവാദം ലഭിക്കും. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ കഴിഞ്ഞ നവംബറിൽ ട്രംപ്
ലോകത്തിലെ ഏറ്റവും മികച്ച ‘അറൈവല്‍’ വിമാനത്താവളമെന്ന ബഹുമതി ബെംഗളൂരു എയര്‍പോര്‍ട്ടിന്
ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച ‘അറൈവല്‍’ വിമാനത്താവളമെന്ന ബഹുമതി സ്വന്തമാക്കി. കഴിഞ്ഞ നാല് വര്‍ഷവും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഈ നേട്ടം കൈവരിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഈ ആഗോള നേട്ടം നിലനിര്‍ത്തിയത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ വേള്‍ഡിൻ്റെ 2025-ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി പുരസ്‌കാരങ്ങളിലാണ് ബെംഗളൂരു ഒന്നാമതെത്തിയത്. യാത്രക്കാരുടെ പ്രതികരണങ്ങളും സര്‍വേകളും അടിസ്ഥാനമാക്കിയാണ് ഈ പുരസ്‌കാരം നിര്‍ണയിക്കുന്നത്. വിമാനത്താവളത്തിലെ
എഐകെഎംസിസി ഗ്രാൻറ് ഇഫ്താർ സംഗമം ഇന്ന് വൈകിട്ട് പാലസ് ഗ്രൗണ്ടിൽ
എഐകെഎംസി സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻറ് ഇഫ്താർ സംഗമം ഇന്ന് വൈകിട്ട് 4മണിക്ക് പാലസ് ഗ്രൗണ്ടിലെ വൈറ്റ് പെറ്റൽസിൽ നടക്കും. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. പി.എം.ഇബ്രാഹിം ഹാജി സ്മാരക ആംബുലൻസ് സമർപ്പണവും വിദ്യാർഥികൾക്കായി ഫ്യൂഷൻ സ്റ്റുഡന്റ്സ് ക്യാംപും നടക്കും. സുലൈമാൻ മേൽപത്തൂർ, അനിൽ മുഹമ്മദ് എന്നിവർ പ്രഭാഷണം നടത്തും. ബെംഗളുരു പ്രസിഡണ്ട് ടി.ഉസ്മാൻ അധ്യക്ഷത വഹിക്കുമെന്ന്
ബെംഗളൂരുവിൽ നിന്ന് സമീപജില്ലകളിലേക്ക് ബിഎംടിസി എസി ബസ് സർവീസ്
ബെംഗളൂരുവിൽ നിന്ന് സമീപജില്ലകളിലേക്ക് ബിഎംടിസിയുടെ എസി ബസ് സർവീസ് ആരംഭിച്ചു. വജ്ര വി സ്‌താര എന്ന പേരിലാണ് കനകപുര, രാമനഗര എന്നിവിടങ്ങളിലേക്കാണ് എസി സർവീസ് ആരംഭിച്ചത്. നേരത്തെ 25 കിലോമീറ്റർ പരിധിയിലായിരുന്നു ബിഎംടിസി സർവീസ് നടത്തിയിരുന്നത്. 40 കിലോമീറ്റർ പരിധിക്കുള്ളിൽ സർവീസ് നടത്താനുള്ള അനുമതി ലഭിച്ചതോടെയാണ് കനകപുര, രാമനഗര എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചത്. ബനശങ്കരി – കനകപുര റൂട്ടിൽ എട്ടും മജസ്റ്റിക്-രാമനഗര റുട്ടിൽ ആറും ബസുകൾ സർവീസ് നടത്തും.
എം.എം എ റംസാൻ പ്രഭാഷണം ഇന്ന്
ബാംഗ്ലൂർ : മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ വിവിധ മസ്ജിദുകളിൽ ഇന്ന് ജുമുഅ നിസ്കാരാനന്തരം പാപമോചനത്തിൻ്റെ വഴികൾ എന്ന വിഷയത്തിൽ റംസാൻ പ്രഭാഷണങ്ങൾ നടക്കും.സബിൾ റോഡ് ശാഫി മസ്ജിദ്, തിലക് നഗർ മസ്ജിദ് യാസീൻ, ആസാദ് നഗർ മസ്ജിദ് നമിറ എന്നിവിടങ്ങളിൽ യഥാക്രമം പി.എം. മുഹമ്മദ് മൗലവി, മുഹമ്മദ് മുസ്ലിയാർ കുടക്, ഇബ്രാഹീം ബാഖവി കുടക് എന്നിവർ പ്രഭാഷണം നടത്തും.
നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഓടിക്കാൻ കൂടുതൽ മെട്രോ കോച്ചുകൾ എത്തി
നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഓടിക്കാൻ കൊൽക്കത്തയിലെ ടിറ്റാഗ്ര കമ്പനിയിൽ നിർമ്മിച്ച ആദ്യ കോച്ചുകൾ പീനിയ ഡിപ്പോയിലെത്തിച്ചു. മാധവാര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻ ലൈനിൽ ഓടിക്കാൻ 21 ട്രെയിനുകൾക്കും വൈറ്റ്ഫീൽഡ് – ചലഘട്ട പർപ്പിൾ ലൈനിൽ ഓടിക്കാൻ 17 എണ്ണത്തിനുമാണ് ടിറ്റാഗ്രയ്ക്ക് ബിഎംആർസി കരാർ നൽകിയത്. കോച്ചുകൾ പരീക്ഷണ ഓട്ടത്തിന് ശേഷം ഏപ്രിലോടെ പ്രതിദിന സർവീസ് ആരംഭിക്കും.