മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസ്; തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി എസ്.നന്ദകുമാറിനെ സസ്പെൻഡ് ചെയ്തു. രാഹുലിനെ കഴിഞ്ഞ ജനുവരി 14 ന് തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. ഡിവൈഎസ്പി നന്ദകുമാറിനോട് സ്ഥലത്ത് സുരക്ഷയൊരുക്കാൻ നിര്‍ദേശിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഫോണില്‍ നേരിട്ട് പറഞ്ഞെങ്കിലും ഡിവൈഎസ്പി സ്ഥലത്തെത്തിയിരുന്നില്ല. പ്രത്യേക നിർദേശമുണ്ടായിട്ടും ഡിവൈഎസ്പി നന്ദകുമാർ എത്തിയില്ലെന്നും വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്നുമാണ് കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
സിവിൽ സർവ്വീസസ് പരീക്ഷ: കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും ഒരാൾ ഐ.എ.എസിലേക്ക്
2025 – ലെ സിവിൽ സർവ്വീസസ് പരീക്ഷയിൽ ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും മെയിൻ പരീക്ഷയെഴുതിയ ഏഴുപേരിൽ നിന്നും പി.ചിന്മയി ഉജ്വല വിജയം നേടി. 310 -ാം റാങ്കു നേടിയ മിടുക്കിക്ക് ഐ.എ.എസ് ലഭിക്കും. അഭിഭാഷകയായ ചിന്മയി ബാംഗ്ലൂർ ശ്രീറാംപുര സ്വദേശിനിയാണ്. 2011-ൽ ആരംഭിച്ച കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും ഇതുവരെ 166 പേർ വിവിധ സിവിൽ സർവ്വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് സമഗ്ര
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും
വട്ടിയൂർക്കാവിൽ ബിജെപിയ്‌ക്ക് സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ എത്തും. ശാസ്‌തമംഗലം കൗൺസിലറായ ആർ ശ്രീലേഖ നാളെത്തന്നെ മണ്ഡലത്തിൽ ചുമരെഴുത്ത് നടത്തി പ്രചാരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ശ്രീലേഖയ്‌ക്കൊപ്പം ശോഭാ സുരേന്ദ്രൻ, ജി കൃഷ്‌ണകുമാർ എന്നിവരുടെ പേരുകളും മൂന്ന് മുന്നണികളും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ പരിഗണിച്ചിരുന്നു. ശോഭാ സുരേന്ദ്രനെ പാലക്കാട് മണ്ഡലത്തിലും പരിഗണിക്കുന്നുണ്ട്. നേമത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കാട്ടാക്കട പി കെ കൃഷ്‌ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, ആറന്മുള
പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ; ദീർഘനാളത്തെ ആവശ്യത്തിന് ഒടുവിൽ അംഗീകാരം: സുരേഷ് ഗോപി
പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ (മെമു) അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിൽ നിന്ന് പുതിയ ട്രെയിൻ അനുവദിച്ചത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ദീർഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത് എന്ന് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പും അദ്ദേഹം പങ്കുവെച്ചു. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് നിലവിൽ 3 ട്രെയിനുകൾ മാത്രമാണ്. പുതിയ ട്രെയിനിന്റെ സമയവും മറ്റ്
സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്
യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രി, രണ്ടാം റാങ്ക് രാജേശ്വരി സുവേ, മൂന്നാം റാങ്ക് അകാൻഷ് ധുൽ എന്നിവർക്കാണ്. ആദ്യ 150 റാങ്കുകളിൽ ആർ. ശ്രുതി (18), ജെ.എസ്. ശ്രീജ (57), ബി. ഗോപിക (105), അജയ് രാജ് (109), വി.സി. ശ്രീലക്ഷ്മി (133) എന്നി മലയാളികൾ. ഇടം നേടി. മൊത്തം 958 പേരാണ് യോഗ്യത നേടിയവർ. 2025 മേയ് 25-ന് നടന്ന
വീണ്ടും ചികിത്സ പിഴവ്; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവച്ചു
തിരുവനന്തപുരം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. യുവതിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുണിക്കഷണം വച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. ഡിസംബർ 3 ന് അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്കായാണ് കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദ് ഈ ആശുപത്രിയിൽ എത്തിയത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം ഉൾപ്പെടെ തുന്നിക്കെട്ടുകയായിരുന്നു എന്നാണ് ആരോപണം. ശസ്ത്രക്രിയ കഴിഞ്ഞ് 9 ദിവസത്തിനു ശേഷം ഡിസംബർ 12-ന് ഷീബയെ ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്‍റെ
വീണാ ജോർജിന് പരിക്കേറ്റ സംഭവം; ഗൺമാന്‍റെ പരാതി അടിസ്ഥാനരഹിതം: റെയിൽവേ പൊലീസ്
കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ പൊലീസ്. കെഎസ്‌യു പ്രവർത്തകരുമായി നടത്തിയ തെളിവെടുപ്പിൽ ആയുധം കണ്ടെത്താനായില്ല. പ്രവർത്തകർ പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ഗൺമാൻ്റെ മൊഴി. തെളിവെടുപ്പ് ഇന്നലെ തന്നെ പൂർത്തിയാക്കി 5 കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമമുൾപ്പടെയുള വകുപ്പുകൾ ചുമത്തി കേസെടുത്തത് ഗൺമാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ആയുധം ഉപയോഗിച്ച് മന്ത്രിക്കുനേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും
രണ്ട് ദിവസത്തെ സന്ദർശനം: രാഹുല്‍ഗാന്ധി കേരളത്തിൽ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്ടര്‍ മാര്‍ഗമാണ് രാഹുല്‍ഗാന്ധി കൊല്ലം ആശ്രാമം മൈതാനത്തെത്തിയത്. മഹാത്മഗാന്ധി ശ്രീനാരായണ ഗുരുദേവനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്ററാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. കൊല്ലത്തെ പരിപാടിക്കു ശേഷം രാഹുല്‍ ഗാന്ധി ഇടുക്കി കുട്ടിക്കാനത്തേക്ക് പോകും. ശനിയാഴ്ച ടെക്നോപാര്‍ക്കിലെ പരിപാടിയിലും ശിവഗിരി
ബികോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ് അറസ്റ്റിൽ
അങ്കമാലി കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ. വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് ഇയാൾ അറസ്റ്റിലായത്. ഇന്ന് രാവിലെ പിതാവ് ജോർജ് മാത്യു അറസ്റ്റിലായിരുന്നു. പ്രതിയെ ഒളിവിൽപ്പോകാൻ സഹായിച്ചതിന്‍റെ പേരിലായിരുന്നു പിതാവിന്‍റെ അറസ്റ്റ്. ഇന്നലെ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോട്ടയം സെഷൻസ് കോടതിയെ ഡോ. സിറിയക് സമീപിച്ചിരുന്നു. ജാമ്യാപേക്ഷ എതിർക്കാനുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ ഇന്ന് സമർപ്പിക്കാനിരിക്കെയാണ് ഡോ.
വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്. 8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്‍റെ കുറവും 1.30 മണിക്കുറിന്‍റെ യാത്ര ദൈർഘ്യം ലാഭിക്കാം. ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത് 2134 കോടി രൂപയാണ്. കിഫ്ബി വഴി ഇതിനായുള്ള ഫണ്ട് ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി.