കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ പൊലീസ്. കെഎസ്‌യു പ്രവർത്തകരുമായി നടത്തിയ തെളിവെടുപ്പിൽ ആയുധം കണ്ടെത്താനായില്ല. പ്രവർത്തകർ പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ഗൺമാൻ്റെ മൊഴി. തെളിവെടുപ്പ് ഇന്നലെ തന്നെ പൂർത്തിയാക്കി 5 കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു.

കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമമുൾപ്പടെയുള വകുപ്പുകൾ ചുമത്തി കേസെടുത്തത് ഗൺമാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ആയുധം ഉപയോഗിച്ച് മന്ത്രിക്കുനേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചെന്നും എഫ്ഐആറിൽ പറയുന്നു. 2 ദിവസത്തേക്ക് റിമാൻഡിലുള്ള 5 കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടിരുന്നു. കെഎസ്‌യു പ്രവർത്തകരുമായി ഇതിനു പിന്നാലെയാണ് തെളിവെടുപ്പ് നടത്തിയത്.

Related Posts