പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നെടുമ്പാശേരി മുതൽ മുട്ടം വരെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളും ഇതുവഴി വരുന്ന വലിയ വാഹനങ്ങളും അങ്കമാലി – കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
ആലുവ മുതൽ മുട്ടം വരെയുള്ള മെട്രോ യാത്രക്കാരെയും നിയന്ത്രണം ബാധിക്കും. രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മെട്രോ യാത്രകൾക്കും നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് ഒന്ന് മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡുകളിൽ നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
എറണാകുളത്ത് നിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ സീപോർട്ട് – എയർപോർട്ട് റോഡ് വഴി മെഡിക്കൽ കോളജ് റോഡിൽ തിരിഞ്ഞ് കാലടിയിലെത്തി പോകേണ്ടതാണ്. അങ്കമാലിയിൽ നിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ എംസി റോഡിൽ നിന്ന് നായത്തോട് വഴിതിരിഞ്ഞ് എയർപോർട്ടിലേക്ക് പോകേണ്ടണ്ടതാണ്.