ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇറാൻ; ഇന്ത്യക്ക് തിരിച്ചടിയായേക്കും
തന്ത്രപ്രധാനമായ വ്യാപാര പാത ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇറാൻ. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ പ്രധാന ഇടനാഴിയാണ് ഇതോടെ നിശ്ചലമായിരിക്കുന്നത്. ഇതുവഴിയാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ പകുതിയോളവും. ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ദിവസേന ഹോർമുസ് വഴി രാജ്യത്തെത്തുന്നത്. ഇതോടെ ക്രൂഡ് ഓയിൽ വിതരണത്തിൽ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കപ്പെടാമെന്നാണ് വിലയിരുത്തലുകൾ. ഹോർമുസ് കടലിടുക്ക് നിശ്ചലമായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലും കനത്ത പ്രതിസന്ധിയുണ്ടാകും. യുഎഇ, ഇറാഖ്, സൗദി അറേബ്യ,കുവൈറ്റ് എന്നീ