യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയെ മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്തു
യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇർഷാദിനെ സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്. കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മുസ്ലിം ലീഗ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുക മാത്രമല്ല കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. പകരം കായകുളം യുഡിഎഫ് ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.
പുകസ ബംഗളുരു ഭാരവാഹികൾ
ബംഗളുരു പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ടായിവല്ലപ്പുഴ ചന്ദ്രശേഖരൻ, ജന. സെക്രട്ടറിയായി സി. കുഞ്ഞപ്പൻ, ട്രഷററായി പി പി പ്രദീപ്എന്നിവർ ചുമതലയേറ്റു. എ. പി നാണു – വൈസ് പ്രസിഡണ്ട്, സതീഷ് തോട്ടശ്ശേരി – ജോയിന്റ് സെക്രട്ടറി എന്നിവരുൾപ്പെടെ നിലവിലെ എക്‌സിക്യൂട്ടിവ് കമ്മിറ്റി യഥാരൂപം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരഞ്ഞെടുപ്പ് പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. 985 സ്ഥാനാർഥികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് 1254 പേരാണ് ആകെ പത്രികകൾ സമർപ്പിച്ചിരുന്നത്. ഇതിൽ 269 സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലമാണ് 16 സ്ഥാനാർഥികളുമായി തൊട്ടുപിന്നിലുള്ളത്. നാളെ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ കേരളത്തിലെ യഥാർഥ മത്സര
നാടിൻ്റെ നവോന്മുഖമായ വികസനത്തിന് യു.ഡി.എഫ് അധികാരത്തിലെത്തണം: എൻ.എ. ഹാരിസ് എം എൽ എ
നാടിൻ്റെ വളർച്ചക്കും അഴിമതിമുക്തമായ നവോന്മുഖ പുരോഗതിക്കും കേരളത്തിൽ യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്ന് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൻ്റെ തെരെഞ്ഞെടുപ്പ് ചുമതലയുള്ള ബാംഗ്ലൂർ ഡവലപ്പ്മെൻ്റ് അതോരിറ്റി ചെയർമാൻ എൻ.എ.ഹാരിസ് എം എൽ എ പറഞ്ഞു. ബാംഗ്ലൂരിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു ഭരണത്തിൽ ജനം അസംതൃപ്തരും അസ്വസ്ഥരുമാണ്. അടിസ്ഥാന സൗകര്യങ്ങടക്കമുള്ള വികസനങ്ങളിൽ കേരളം ഇനിയും ഏറെ മുന്നോട്ട് കുതിക്കേണ്ടതുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള വികസന
പ്രവാസികള്‍ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ പ്ലസ്സ് എൻറോൾമെന്റിന് കേരളസമാജം ദൂരവാണിനഗർ അവസരമൊരുക്കുന്നു
കേരളസമാജം ദൂരവാണിനഗർ പ്രവാസികള്‍ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ രണ്ടാംഘട്ട എൻറോൾമെന്റിനും പുതിയ സ്കീമായ നോര്‍ക്ക കെയര്‍ പ്ലസ്സ് എൻറോൾമെന്റിനും സമാജം അവസരമൊരുക്കുന്നു. മാർച്ച് 28 ശനിയാഴ്ച വിജിനപുര ജൂബിലി സ്കൂളിൽ വൈകുന്നേരം 5 മുതൽ സ്കീമിനെ സംബന്ധിച്ച ബോധവൽക്കരണവും എൻ റോൾമെന്റ് സൗകര്യവും ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ ചേരാൻ കഴിയാതിരുന്നവർക്ക് വേണ്ടി 2026 ഏപ്രില്‍ 12 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം ഒരുക്കുന്നത്. ഈ കാലയളവില്‍ എൻറോൾ ചെയ്യുന്നവര്‍ക്ക്
മാർച്ച് 27 ന് ബെംഗളൂരു നഗരത്തിൽ മാംസ വില്പനയ്ക്ക് നിരോധനം
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 27 ന് ബെംഗളൂരു നഗരത്തിൽ മാംസ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ(ജിബിഎ) മൃഗസംരക്ഷണ വകുപ്പാണ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചത്. ജിബിഎയുടെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച നഗരപരിധിയിലുള്ള എല്ലാ അറവുശാലകളും നിർബന്ധമായും അടച്ചിടണം. ഇറച്ചി വിൽക്കുന്ന കടകൾക്കും മാംസ ഔട്ട്ലെറ്റുകൾക്കും 27ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവില്ല. ബാംഗ്ലൂർ നഗരത്തിലെ എല്ലാ വ്യാപാരികളും പൊതുജനങ്ങളും ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വിജയ് സ്ഥാനാർഥിയാകുമെന്ന് കരുതുന്ന പെരമ്പൂർ മണ്ഡലത്തിൽ ബിജെപിയും എഐഎഡിഎംകെയും മത്സരിക്കില്ല
വിജയ് സ്ഥാനാർഥിയാകുമെന്ന് കരുതുന്ന പെരമ്പൂരിൽ ബിജെപിയും എഐഎഡിഎംകെയും മത്സരിക്കില്ല. തമിഴ്നാട് എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ മുന്നണിയെ നയിക്കുന്ന എഐഎഡിഎംകെ 169 സീറ്റിൽ മത്സരിക്കും. 27 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിക്ക് ചെന്നൈ മേഖലയിൽ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്. മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്കാണ് സീറ്റ് അനുവദിച്ചത്. ഇന്ത്യ സഖ്യത്തിൽ 175 സ്ഥാനാർഥികൾ ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കും. 2001ന് ശേഷം ആദ്യമായാണ് അണ്ണാ ഡിഎംകെയേക്കാൾ കൂടുതൽ സീറ്റിൽ ഡിഎംകെ മത്സരിക്കുന്നത്.
യു.പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരമാർശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുള്ള അധിക്ഷേപമാണെന്നും ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കളും അവൾക്കൊപ്പം എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നു
മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർമാരെ തിരഞ്ഞെടുത്തു
മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആറാമത്തെ ബോർഡ് ഡയറക്ടർ തിരഞ്ഞെടുപ്പ് നടന്നു. രജിസ്ട്രാർ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്ന് ഗംഗാമിക റിട്ടേണിംഗ് ഓഫീസറായി എത്തി തിരച്ചെടുപ്പ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. പ്രസിഡണ്ട് രാമചന്ദ്രൻ പാലേരി, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ സെക്രട്ടറി ജയ വിജയ് എന്നിവരെ ഭാരവാഹികളായി ബോർഡ് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എ ദാമോദർ, രാജലക്ഷ്മി ആർ നായർ, കെ വി ഗോപാലകൃഷ്ണൻ, സുരേഷ് ചന്ദ്രത്തൊടി, ചിന്നുകുട്ടൻ, കൃഷ്ണകുമാർ, രമ
കെ എൻ എസ് എസിൻ്റെ 44മത് കരയോഗത്തിൻ്റെ ഉദ്ഘാടനം മാർച്ച് 29ന്
കെ എൻ എസ് എസ് ജക്കൂർ കരയോഗം സ്പോൺസർ ചെയ്യുന്ന 44മത് കരയോഗം ബന്നാർഗട്ട റോഡിലുള്ള ആർക്കെരെ പ്രദേശത്ത് രൂപീകരിക്കുന്നു. ജക്കൂർ കരയോഗം പ്രസിഡണ്ട് എ സി ശ്രീഹരി, സെക്രട്ടറി എം മഹേഷ് ബോർഡ് ഡയറക്ടർ കേശവ പിള്ള എന്നിവർ കരയോഗ രൂപീകരണത്തിന് നേതൃത്വം നൽകും. കെ എൻ എസ് എസ് വൈസ് ചെയർമാൻ കെ വി ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി സി ജി ഹരി കുമാർ എന്നിവർ ചേർന്നു