തനിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കും: യു.പ്രതിഭ
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ തനിക്കെതിരായ സ്ത്രീ വിരുദ്ധ പരമാർശത്തിൽ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്തിയിട്ടില്ലാത്ത യു. പ്രതിഭ ശരീര സൗന്ദര്യവും വാക്ചാതുരിയും പ്രകടപിപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന തികച്ചും സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണ് കായംകുളം യുഡിഎഫ് കൺവീനർ എ. ഇർഷാദ് നടത്തിയത്. ഇതിനെതിരെയാണ് യു. പ്രതിഭ നിയമനടപടിയ്ക്കൊരുങ്ങുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് കായംകുളം മണ്ഡലത്തിൽ യു.പ്രതിഭ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ചർച്ചകൾ തീരുമാനിക്കാമെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോൾ വേണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാജിതൻ്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെതെന്നും അദ്ദേഹം പറഞ്ഞു. പി ആർ ഏജൻസി ഇപ്പോൾ മുഖ്യമന്ത്രിയുടെ കൂടെ ഇല്ലെന്നും അതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ യഥാർത്ഥ മുഖം വെളിച്ചത്തു വരുന്നതെന്നും രമേശ്
രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് എണ്ണക്കമ്പനികൾ
രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകുമെന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് എണ്ണക്കമ്പനികൾ. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നും മതിയായ കരുതൽ ശേഖരമുണ്ടെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം ഇന്ത്യൻ ഓയിൽ എന്നീ കമ്പനികൾ സംയുക്തമായി അറിയിച്ചു. ഉപഭോക്താക്കൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും കമ്പനികൾ വ്യക്തമാക്കി. രാജ്യത്തു പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്കുകൾ സുരക്ഷിതമാണെന്നും എച്ച്പിസിഎൽ അറിയിച്ചു.
യുഎഇയിൽ ആശങ്കയായി ‘സരായാത്’; പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്
യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും. സരായാത് സീസൺ ആരംഭിച്ചതോടെയാണ് യുഎഇയിൽ മഴ കനക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മാർച്ച് പകുതി മുതൽ മേയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് വസന്തകാലത്തിൻ്റെ വരവറിയിച്ചുള്ള സരായാത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവ ഈ സീസണിൽ പ്രതീക്ഷിക്കാം. വരും ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാകും. മാർച്ച് 27 വരെ ഈ സ്ഥിതി തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ
ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ കടത്ത്; ഡെലിവറി ഏജന്റുമാർ ഉൾപ്പെട്ട വൻ സംഘം പിടിയിൽ
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം നേരിടുമെന്ന വാർത്തകൾക്കിടെ, ഡൽഹിയിൽ നിയമവിരുദ്ധ എൽപിജി മാഫിയയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി. റെയ്ഡിൽ 183 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. ഡൽഹിയിലെ സംഗം വിഹാർ മേഖല കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഗ്യാസ് ഏജൻസികളിലെ ഡെലിവറി ഏജന്റുമാരായി ജോലി ചെയ്യുന്നവരാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ട്. സൂരജ് പരിഹാർ, ജിതേന്ദർ, രഘു രാജ് സിംഗ്, ഷേർ സിംഗ് എന്നിവരാണ് പിടിയിലായ ഡെലിവറി ഏജന്റുമാർ. പ്രതികളുടെ ഗോഡൗണുകളിൽ
രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി, പകരം ഖാർഗെ എത്തും
രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെത്തുടർന്നാണ് യാത്ര റദ്ദാക്കിയതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫിന്‍റെ ബൃഹത്തായ തെരഞ്ഞെടുപ്പ് കൺവൻഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കേണ്ടതായിരുന്നു.രാഹുൽ ഗാന്ധിക്ക് പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തും. വൈകുന്നേരം കോഴിക്കോട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഖാർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്യും.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് കേന്ദ്രത്തിന്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
ഡൽഹിയിലെ 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബംഗ്ലാവ് ആണ് മാർച്ച് 28നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയത്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെതാണ് കർശന നിർദേശം. 1978 മുതൽ കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബംഗ്ലാവ് ഇന്ദിരാഗാന്ധിയുടെ കാലം മുതലുള്ള പാർട്ടിയുടെ അധികാര കേന്ദ്രമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ രാഷ്ട്രീയ
ജി. സുധാകരൻ അണയാൻ പോകുന്ന തീയാണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും മന്ത്രി സജി ചെറിയാൻ
അമ്പലപ്പുഴയിൽ സിപിഎം പാർട്ടി വിട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും മന്ത്രി സജി ചെറിയാൻ. ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്കെതിരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ‘കൂടുതൽ മറുപടി പറയാനില്ല. പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അമ്പലപ്പുഴയിലെ ഫലം
‘കേരളത്തിൽ ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്; ഇത്തവണ 30 സീറ്റ് ഉറപ്പ്: അനിൽ ആൻ്റണി
കേരളത്തിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വളർന്നു കൊണ്ടിരിക്കുകയാണെന്നും കേരളത്തിൽ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. കൃത്യമായ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പറഞ്ഞത്. ‘കേരളത്തിൽ ഇടത് വലത് മുന്നണികൾ കപട മത്സരമാണ് നടത്തുന്നത്. ഇത്തവണ ബിജെപിക്ക് ക്രൈസ്‌തവ വിഭാഗത്തിൻ്റെ വോട്ടും ലഭിക്കുമെന്നും അനിൽ ആൻ്റണി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ എൽഡിഎഫും യുഡിഎഫും വിവാദങ്ങളുണ്ടാക്കാനും സംസാരിക്കുമ്പോൾ ബിജെപി
ഡോ. സുഷ്മ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം
പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷ്മ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 14-ാമത് സംസ്ഥാന സാഹിത്യ പുരസ്കാരം – 2025 ലഭിച്ചു. അവരുടെ ‘അച്ചൻ്റെ കല്യാണം’ എന്ന നോവലിനാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 2026 മാർച്ച് 28-ന് വൈകിട്ട് 2 മണിക്ക് പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ജയചന്ദ്രൻ മാകേരി പുരസ്കാരം നൽകും. ഭാഷാശ്രീയുടെ മുഖ്യ പത്രാധിപർ ശ്രീ പ്രകാശൻ