ഇറാൻ വലിയൊരു ‘സമ്മാനം’ നൽകിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇറാൻ അമേരിക്കയ്ക്ക് വലിയൊരു ‘സമ്മാനം’ നൽകിയതായും ട്രംപ് കൂട്ടിച്ചേർത്തു. ഇതു ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാൽ ആ സമ്മാനം എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ല. ‘ശരിക്കും അത്ഭുതകരമായിരുന്നു അവർ ചെയ്തത്. ഞങ്ങൾക്ക് അവർ ഒരു സമ്മാനം തന്നു. വലിയൊരു
‘കോൺഗ്രസ് അധികാരത്തിൽ വരും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും’: മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയും വേദിയിൽ സന്നിഹിതനായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എന്തായാലും നമ്മൾ ജയിക്കും. രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും കുര്യൻ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധന; കർണാടക കെഎസ്ആർടിസി ബസിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി
തൃശൂരിൽ നിന്ന് വാഹന പരിശോധനയിൽ 62.5 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. കർണാടക സ്വദേശിയായ ഉദയ ശങ്കറാണ് പണവുമായി പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കർണാടക കെഎസ്ആർടിസി ബസിൽ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയിൽ എത്തിയപ്പോഴാണ് പണം പിടിക്കൂടിയത്. തൃശൂർ എക്സൈസ് ഇൻ്റലിജൻസും തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പിടികൂടിയത്. ഇന്ന് രാവിലെ 7 മണിയോട്
പശ്ചിമേഷ്യന്‍ സംഘര്‍ഷം; കൂടുതല്‍ സൈനികരെ ഇറക്കാൻ യുഎസ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്. ആയിരക്കണക്കിന് യുഎസ് സൈനികരെ പെന്റഗണ്‍ പശ്ചിമേഷ്യയിലേക്ക് അയക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിലെ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ സൈനികരെ വിന്യസിക്കാന്‍ പദ്ധതിയിടുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ ഒരു ഇളവിനും തയ്യാറല്ലെന്ന് ഇറാന്‍ നിലപാട് ആവര്‍ത്തിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളില്‍ നിന്ന് അല്ലാത്ത കപ്പലുകള്‍ക്ക് കടന്നുപോകാം. കടലിടുക്ക് കടക്കാന്‍ അധികൃതരുമായി ഏകോപനം ഉണ്ടാകുമെന്നും ഇറാന്‍ പറഞ്ഞു. യുഎന്‍
യുഡിഎഫ് കർണാടകയുടെ ആലോചനായോഗം ഇന്ന് വൈകിട്ട് 7 മണിക്ക്
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ യുഡിഎഫ് കർണാടകയുടെ ആലോചന യോഗം ഇന്നു വൈകിട്ട് 7നു ശാന്തിനഗറിൽ നടത്തുമെന്നു ചെയർമാൻ അഡ്വ.സത്യൻ പുത്തൂർ, കൺവീനർ നാസർ നീലസാന്ദ്ര എന്നിവർ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാൻ നാളെ കൂടി സമയം; സൂക്ഷ്മപരിശോധന പൂർത്തിയായി
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന അവസരം നാളെ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ പൂർത്തിയായതോടെ മത്സരരംഗത്തുള്ളവരുടെ ഏകദേശ ചിത്രം തെളിഞ്ഞു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്. 26 നാണ്
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ
മധ്യപ്രദേശിലെ ഇൻഡോറിൽ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. ഡോക്ടർ സഈദ് ഖാൻ ആണ് അറസ്റ്റിലായത്. സഈദ് ഖാന്റെ ക്ലിനിക്ക് പോലീസ് അടച്ചുപൂട്ടി. വയറുവേദനയെത്തുടർന്ന് 30കാരിയായ യുവതി സഈദ് ഖാന്റെ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. ഇൻജക്ഷൻ നൽകിയ ഇയാൾ തുടർന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടർ ഉപദ്രവിച്ചതായും കൂടാതെ പത്താൽപാനിയിലെ ഒരു റിസോർട്ടിലേക്ക്
മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് കർണാടകയുടെ 10 കോടി രൂപ കൂടി ധനസഹായം
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി കർണാടക സർക്കാർ 10 കോടി രൂപ കൂടി ധനസഹായം നൽകും. നിയമസഭയിൽ അവതരിപ്പിച്ച സപ്ലിമെന്ററി എസ്‌റ്റിമേറ്റിലാണ് അധിക ധനസഹായത്തിനുള്ള വിഹിതം ഉൾപ്പെടുത്തിയത്. 100 വീടുകൾ നിർമിച്ചു നൽകാനായി നേരത്തെ 10 കോടി രൂപ അനുവദിച്ചതിനു പുറമേയാണിത്.
കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും
കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും. ബജറ്റ് ചർച്ചകൾക്കു മുഖ്യമന്ത്രി നാളെ മറുപടി പറയും. മാർച്ച് 6നു മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ടു തുടക്കമിട്ട സമ്മേളനം 27 വരെ തുടരാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ, ബാഗൽക്കോട്ട്, ദാവനഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ തുടർന്നാണ് ഒരു ദിവസം മുൻപു സമാപിക്കുന്നത്.
പെസഹ വ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം: കെസിസി
പെസഹ, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എന്‍ജിനീയറിംഗ് പരീക്ഷകള്‍ നടത്താനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനവും ഓശാന ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന പരിശീലനവും ഉപേക്ഷിക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു. പുണ്യദിനങ്ങളില്‍ പരീക്ഷകളും തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിശീലനങ്ങളും നടത്തുന്നത് അപലപനീയമാണെന്നും കെസിസി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കുന്ന മതപരമായ സ്വാതന്ത്ര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൗലികാവകാശത്തിന്റെ ലംഘനമാണിത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിവേദനം നൽകിയതായി കെസിസി