സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്‍റെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിന് കീഴിൽ പ്രവർത്തിക്കുന്ന ഡെസേർട്ട് ഫ്ലവർ സ്കൂളിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ലഡാക്ക് ഭരണകൂടത്തിന്‍റെ ഉത്തരവ്. ജമ്മു കശ്മീർ–ലഡാക്ക് ഹൈക്കോടതിയുടെ വിധി വരുന്നതുവരെ സ്കൂളിൽ ക്ലാസുകൾ നടത്തരുതെന്നാണ് നിർദേശം.

ലഡാക്ക് ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെയാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് നവംബർ ഒന്നിനാണ് അധികൃതർ നോട്ടീസ് നൽകിയത്. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധി വരുന്നതുവരെ പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിന് ലഡാക്ക് ഭരണകൂടം അനുവദിച്ചിരുന്ന 134.5 ഏക്കറോളം ഭൂമിയുടെ അലോട്ട്മെന്റ് 2025 ഓഗസ്റ്റിൽ സർക്കാർ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്.

Related Posts