ഇന്ത്യയുടെ ചരിത്രത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട് ഭരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന നേട്ടമാണ് നരേന്ദ്ര മോദി സ്വന്തമാക്കിയത്. ജവഹർലാൽ നെഹ്റുവിൻ്റെ റെക്കോർഡ് മറികടന്നാണ് മോദി ഈ നേട്ടം സ്വന്തമാക്കിയത്. പ്രധാനമന്ത്രി കസേരയിൽ മോദി ഇന്ന് തുടർച്ചയായ 4,399 ദിവസങ്ങൾ പൂർത്തിയാക്കി. പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായ 4,398 ദിവസങ്ങൾ പൂർത്തിയാക്കിയ ജവഹർലാൽ നെഹ്റുവിൻ്റെ റെക്കോർഡാണ് മോദി മറികടന്നത്.
2014 മേയിൽ ആദ്യമായി അധികാരമേറ്റ മോദി, 2024-ൽ തുടർച്ചയായ മൂന്നാം തവണയും വിജയിച്ച് ഭരണം നിലനിർത്തുകയായിരുന്നു.

നരേന്ദ്ര മോദിയുടെ ഈ ചരിത്ര നേട്ടത്തിൽ ലോക നേതാക്കൾ അദ്ദേഹത്തെ അഭിനന്ദനങ്ങളറിയിച്ചു രംഗത്തെത്തി. ചരിത്ര നേട്ടത്തിൽ ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആശംസകൾ നേർന്നു. 2025 ഏപ്രിലിൽ ശ്രീലങ്ക സന്ദർശിച്ച മോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘മിത്ര വിഭൂഷണ’ നൽകി ആദരിച്ചിരുന്നു. മോദിയുടെ നേതൃത്വത്തിൽ ആഗോള തലത്തിൽ ഇന്ത്യ നിർണ്ണായക ശബ്ദമായി മാറിയെന്ന് അവർ പറഞ്ഞു.

Related Posts