അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി.സതീശൻ. കർണാടകയിലെ മംഗളൂരുവിൽവച്ച് കണ്ടത് അദാനിയുടെ ഏജന്‍റിനെയല്ലെന്നും അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ ഒരു ബന്ധുവിനെയാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് അദാനിയുടെ ആളുകളെ കണ്ടിട്ട് എന്ത് നേടാനാണെന്നും സതീശൻ ചോദിച്ചു.

‘മംഗളൂരു വിമാനത്താവളത്തിൽവച്ച് അദ്ദേഹം വന്ന് കണ്ട് സംസാരിക്കുക മാത്രമാണുണ്ടായത്. കോഴിക്കോടും കാസർഗോഡും കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കേരളത്തിലേക്കാണ്.’ മുഖ്യമന്ത്രി പറഞ്ഞു.

Related Posts