ആര്‍സിബി ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം; വില 18,600 കോടി രൂപ
ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്വന്തമാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അമേരിക്കന്‍ സ്‌പോര്‍ട്‌സ് നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്‌സര്‍ എന്നിവരായിരിക്കും ടീമിൻ്റെ ഉടമകള്‍. ഡൈഗോ ഗ്രൂപ്പാണ് നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരുടെ ഉടമകള്‍. 2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും കൈമാറ്റം നടക്കുക. 18,600 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയെന്ന റെക്കോഡും ആര്‍സിബിക്ക് സ്വന്തമാകും.
ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി
ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി. 80,000 രൂപയുടെ ബാധ്യതയുണ്ടെന്നു പൊലീസ് പറയുന്നു. കർണാടക കലബുർഗി സ്വദേശി അനിഷ്കർ ചവാനെ(21) ഹോസ്റ്റൽമുറിയിലെ ഫാനിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ‘പരിശോധനയിൽ അദ്ദേഹം തൂങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിച്ചു. റിംസ് ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും ഞങ്ങളുടെ പ്രാദേശിക പോലീസ് സംഘവും സംഭവസ്ഥലം പരിശോധിച്ചു, ആത്മഹത്യയാണെന്ന് നിഗമനത്തിലെത്തി’ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “അനിഷ്കർ തൻ്റെ സുഹൃത്തുക്കളിൽ നിന്ന് ഏകദേശം 70,000 മുതൽ 80,000 രൂപ
സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പതിവ് ആരോഗ്യപരിശോധനകളുടെ ഭാഗമെന്ന് റിപ്പോർട്ട്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നെന്നും റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു
നമ്മ മെട്രോ മൂന്നാംഘട്ട നിർമാണം; ജൈക്ക 6,100 കോടി വായ്‌പ നൽകും
ബെംഗളൂരു നമ്മ മെട്രോ മൂന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു ജപ്പാൻ ഇൻ്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസി (ജൈക്ക) 6,100 കോടി രൂപയുടെ വായ്‌പ നൽകും. നമ്മ മെട്രോ മൂന്നാംഘട്ടത്തിൽ 44.45 കിലോമീറ്റർ ദൂരമാണു മെട്രോ ഉൾപ്പെടുന്നത്.വായ്‌പ സംബന്ധിച്ചുള്ള ധാരണാപത്രം ജൈക്ക ഇന്ത്യ പ്രതിനിധി തക്കേയുച്ചി താക്കുറോയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അലോക് തിവാരിയും ഒപ്പുവച്ചു.
‘യുവാക്കളുടെ ലോൺ എഴുതിതള്ളും; സ്ത്രീകൾക്ക് ഫ്രീ ഫ്രിഡ്‌ജ്; വമ്പൻ ഓഫറുമായി എഐഎഡിഎംകെ
എഐഎഡിഎംകെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പാർട്ടി ആസ്ഥാനത്ത് അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തുടനീളമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണപക്ഷമായ ഡിഎംകെയ്ക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കൊണ്ട് ക്ഷേമപ്രവർത്തനങ്ങളുടെ ഒരു നീണ്ട നിരതന്നെയാണ് എഐഎഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകളിൽ നിന്നെടുത്ത വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, സ്ത്രീകൾക്ക് ഫ്രീ ഫ്രിഡ്ജ് വിതരണം ചെയ്യും, മുതിർന്ന പൗരന്മാർക്കും അർഹരായ ഗുണഭോക്താക്കൾക്കും നൽകുന്ന പെൻഷൻ തുക
പശ്ചിമേഷ്യയിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ നാളെ സർവകക്ഷി യോഗം ചേരും
പശ്ചിമേഷ്യയിലെ പ്രതിസന്ധിയും രാജ്യത്ത് അതിൻ്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി നാളെ സർക്കാർ സർവകക്ഷി യോഗം ചേരും. ഊർജ്ജ വിതരണത്തെയും ആഗോള വ്യാപാരത്തെയും ബാധിക്കുന്ന തരത്തിൽ മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ഉന്നതതല അവലോകന യോഗം ഇന്ന് ചേർന്നിരുന്നു. എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, ജനറൽ ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്
മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ മൂന്നു ദിവസത്തെ തിരുവുത്സവം സമാപിച്ചു
ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ മൂന്നു ദിവസത്തെ തിരുവുത്സവത്തിനു പരിസമാപ്തി. വെള്ളിയാഴ്‌ച പൂത്താലി ഘോഷയാത്രയോടു കൂടി ആരംഭിച്ച മൂന്ന് ദിവസത്തെ ഉത്സവം ഇന്ന് ചക്കുളത്തമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല, മഹാഗുരുതി എന്നിവയോടുകൂടി സമാപിച്ചു. ഇന്ന് പതിവുപൂജകൾക്കു ശേഷം ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം കാര്യദർശിയും, സഞ്ജീവനി ആശ്രമം ചാരിറ്റിൾ ട്രസ്റ്റ്, മുഖ്യ ആചാര്യനുമായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി, ശ്രീ ജയസൂര്യ നമ്പൂതിരി എന്നിവർ ചേർന്നു രാവിലെ 9ന് പണ്ഡാരപൊങ്കാല
ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !
ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ കടൽ പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം ഏതാണ്ട് തടസ്സപ്പെട്ടിരിക്കുന്നു. മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണത്തിനിടയിൽ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് വരുന്ന ഏതൊരു എണ്ണയും ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ ഇപ്പോൾ എണ്ണ തന്ത്രത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തിങ്കളാഴ്ച ലോക്സഭയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. മുമ്പ് 27 രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി
സമസ്ത പൊതു പരീക്ഷ ഐഡി കാർഡ് വിതരണം ചെയ്തു
സമസ്ത പൊതു പരീക്ഷ ഇൻവിജിലേറ്റർ മാർക്കുള്ള ഐഡി കാർഡ് വിതരണോത്ഘാടനം SKJM ബാംഗ്ലൂർ ജില്ലാ പരീക്ഷ ബോർഡ് ചെയർമാൻ ഉസ്താദ് മുസ്തഫ ഹുദവി ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ഭാരവാഹിയായ ഉസ്താദ് യൂസഫ് ഫൈസി ഉസ്താദിന് നൽകിക്കൊണ്ട് നിർവഹിച്ചു. SKJMബാംഗ്ലൂർ ജില്ലാ സെക്രട്ടറി സുഹൈൽ ഫൈസി, ജില്ലാ നിരീക്ഷകൻ അബ്ദുൽ സമദ് മൗലവി, ചെയർമാൻ അസീസ് അർഷദി, SKSBV കൺവീനർ സഫ്‌വാൻ ഫൈസി, മറ്റു ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ഭാരവാഹികളായ ഹുജ്ജത്തുള്ള
മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന നിലപാടിനോട് യോജിച്ച് മോദി
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചർച്ച നടത്തി. യുഎസ് സ്ഥാനപതിയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുടെ നയതന്ത്ര സ്വാധീനം ഉപയോഗിക്കുന്നതിനെ കുറിച്ച് ട്രംപ് മോദിയുമായി സംസാരിച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ സിംഹഭാഗവും ഈ പാതയെ ആശ്രയിച്ചാണ്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.