താൽക്കാലിക വെടിനിർത്തൽ അവസാനിച്ചു; പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ വീണ്ടും സംഘർഷം. ബുധനാഴ്ച താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ പെരുന്നാളിന് മുന്നോടിയായി ഇരുപക്ഷവും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ കാലാവധി അവസാനിച്ചതിനുശേഷം പാകിസ്ഥാൻ സൈന്യം സർകാനോ, നരായ് ജില്ലകളിലേക്ക് ഡസൻ കണക്കിന് പീരങ്കി ഷെല്ലുകൾ പ്രയോഗിച്ചതായി അഫ്ഗാൻ ആരോപിച്ചു. രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ കുനാർ
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു
തൃക്കരിപ്പൂർ മെട്ടമ്മലിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു. ബോർഡ് നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ബോർഡ് നശിപ്പിച്ചത് സിപിഎം പ്രവർത്തകരാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
എൽപിജി ക്ഷാമം: യാത്രാ ദൈർഘ്യമുള്ള ട്രെയിനുകളിൽ തീയില്ലാത്ത പാചകത്തിന് അനുമതി നൽകി ഇന്ത്യൻ റെയിൽവേ
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജിക്ഷാമം രൂക്ഷമായതോടെ, ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളിൽ പാചകം ചെയ്യാൻ പ്രത്യേക അനുമതി നൽകി ഇന്ത്യൻ റെയിൽവേ. അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം എൽപിജി വിതരണത്തിലുണ്ടായ തടസം ഐആർസിടിസി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തെ ബാധിച്ചതിനാലാണ് ഈ അടിയന്തര നടപടി. പാൻട്രി കാറുകൾക്കുള്ളിൽ സാധാരണയായി പാചകം ചെയ്യാൻ അനുവാദമില്ലെങ്കിലും, യാത്രക്കാർക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ “പ്രത്യേക കേസ്’ ആയി ഇത് അനുവദിക്കുകയായിരുന്നു. എന്നാൽ പാൻട്രി കാറുകളിൽ
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരാൾക്ക് ദാരുണാന്ത്യം
കൊച്ചി എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാൾ വെന്തു മരിച്ചു. പാതാളം പി ജി ലൂബ്രിക്കന്റ്സിലാണ് തീപിടിത്തം ഉണ്ടായത്. 6 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി. പോലീസും ഫയര്‍ഫോഴ്‌സും തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് 5 രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ
പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള 5 സൗഹൃദ രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഇന്ത്യ, പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ പല രാജ്യങ്ങളിലും ഇന്ധനക്ഷാമം അനുഭവപ്പെടുകയും ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത്.
ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; 12 മരണം, നിരവധി പേർക്ക് പരിക്ക്
ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കു പറ്റി. ആന്ധ്രാപ്രദേശിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഹരികൃഷ്ണ ട്രാവസിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഹെെദരാബാദിൽ നിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിന് സമീപം മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും തീപിടിച്ചു.
പകൽ പുറത്തിങ്ങുമ്പോൾ സൂക്ഷിക്കുക; അൾട്രാവയലറ്റ് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ 9 രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി (8), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (8), പാലക്കാട്
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്; തെളിവില്ലെന്ന് വിജിലൻസ്
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിച്ച വിജിലൻസ് സംഘം അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമാണത്തിനായി സംഭാവനയായി ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു. അതിനാൽ കേസെടുക്കാൻ തെളിവുകളില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. മോഹൻലാൽ, പ്രിയദർശൻ, സുരേഷ് ഗോപി, രഞ്ജിപണിക്കർ, ഷാജി കൈലാസ് അടക്കം 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭവാന നൽകിയത്. ഇതിൽ 23 പേരുടെ മൊഴിയെടുത്തു. നാല്
യു.പ്രതിഭയെ അധിക്ഷേപിച്ച സംഭവം; നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽഅടിയന്തര നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ആലപ്പുഴ ജില്ലാ കളക്ടറോടാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി. ലീഗ് നേതാവ് എ ഇർഷാദ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനിലാണ് ലീഗ് നേതാവ് എ ഇർഷാദിൻ്റെ അധിക്ഷേപ പരാമർശം. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ ശരീര അഴക്
ആട് 3, 100 കോടി ക്ലബ്ബിൽ’; നേട്ടം സ്വന്തമാക്കിയത് ഏഴ് ദിവസം കൊണ്ട്
ആട് 3, 100 കോടി ക്ലബ്ബിൽ ഇടം നേടി. ഏഴ് ദിവസം കൊണ്ടാണ് റെക്കോർഡ് കളക്ഷൻ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 19ന് ആഗോള റിലീസായി എത്തിയ സിനിമയ്ക്ക് ആദ്യ ദിനം തന്നെ 18 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയിരുന്നു. ഇതോടെ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള സിനിമയായി ആട് 3 മാറി. ഇത് കൂടാതെ ജയസൂര്യയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം കൂടെയാണ്