സാമന്ത് സ്പോർട്ട് അക്കാദമിക്ക് ചരിത്രനേട്ടം
സാമന്ത് സ്പോർട്ട് അക്കാദമി ചരിത്രനേട്ടം കുറിച്ചു. അക്കാദമിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്ര നിമിഷമാണ്. ആദ്യമായാണ് സാമന്ത് സ്പോർട്ട് അക്കാദമി ജൂനിയർ വിഭാഗത്തിൽ ഒരു സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. പരിശീലനവും തയ്യാറെടുപ്പും കായികതാരങ്ങളും പരിശീലകനും ഒട്ടേറെ തയ്യാറെടുപ്പോടെയുമാണ് മത്സരത്തെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസമായി ജവഹർ നവോദയ സ്കൂളിലെ (റൂറൽ) ബോക്സിംഗ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ഹാൻഡ്ബോൾ, വോളിബോൾ എന്നീ വിഭാഗങ്ങളിൽ സാമന്ത് സ്പോർക്സ് അക്കാദമി പരിശീലകരെ നൽകിവരുന്നുണ്ട്. മുൻ
കേരള സമാജം ഈസ്റ്റ് സോൺ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോണിൻ്റെ നേതൃത്വത്തിൽ ഡിമെൻഷ്യ ഇന്ത്യ അലയൻസുമായി സഹകരിച്ച് മസ്തിഷ്‌കാരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് ഉത്ഘാടനം ചെയ്തു. ഈസ്റ്റ് സോൺ ചെയർമാൻ സജി പുളിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ രാജീവൻ, മാനേജിംഗ് കമ്മിറ്റി അംഗം സോമരാജ്, പ്രോഗ്രാം കൺവീനർ അനൂപ്, അജിത സതീഷ്, വനിതാ വിഭാഗം സോൺ ചെയർപേഴ്സൻ അനു അനിൽ, കൺവീനർ
ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു
അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനും ഒരു പാകിസ്‌താനിയും കൊല്ലപ്പെട്ടു. മിസൈൽ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പരിക്കേറ്റ മറ്റുള്ളവർ യു.എ.ഇ, ജോർദാൻ സ്വദേശികളാണ്. ഇറാൻ നിരുപാധികം ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദ്ദാനും സംയുക്ത പ്രസ്‌താവന പുറപ്പെടുവിച്ചിട്ടുണ്ട്.
എംഡിഎംഎ വിൽപ്പന നടത്തിയ മുന്‍ സന്തോഷ് ട്രോഫി താരം അറസ്റ്റിൽ
എംഡിഎംഎ വിൽപ്പന നടത്തിയ മുന്‍ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ അറസ്റ്റിൽ. ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തുകയായിരുന്ന ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ നജീബ് ഖാൻ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇയാളില്‍ നിന്ന് പ്രമുഖര്‍ ഉള്‍പ്പെടെ എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തി.
ധീരതാ മെഡലുകൾ നേടിയ സൈനികവർക്ക് ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര
കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ നിന്ന് ധീരതാ മെഡലുകൾ നേടിയവർക്ക് ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ ധീര സൈനികരെ ആദരിക്കുന്നതിനുള്ള ഒരു നാഴികകല്ലാണിതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തിൻ്റെ യൂണിഫോം ധരിച്ച വീരന്മാർക്കുള്ള ഒരു പ്രധാന ക്ഷേമ സംരംഭമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. ധീരതാ മെഡലുകൾ ലഭിച്ച സായുധ സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും പുറമേ മരണമടഞ്ഞ അവാർഡ് ജേതാവിൻ്റെ വിധവ/ ഭർത്താവിനോ പുനർവിവാഹം വരെ ഈ
മഹാകവി കുമാരനാശാൻ്റെ ജന്മദിനവാർഷികം ഏപ്രിൽ 12ന് ആഘോഷിക്കും
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ്റെ ജന്മദിനവാർഷികവും സ്മൃതി മണ്ഡപ സ്ഥാപിത വാർഷികവും ഏപ്രിൽ 12ന് നടക്കും. രാവിലെ 9 മണിക്ക് ശ്രീനാരായണ സമിതി അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാകവി കുമാരനാശാൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന സെമിനാറിൽ മഹാകവി കുമാരനാശാൻ്റെ ചെറുമകൻ ഡോക്ടർ അരുൺകുമാർ മുഖ്യാതിഥിയാവും. സെമിനാറിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, എഴുത്തുകാരൻ വിഷ്ണുമംഗലം കുമാർ, പി ഗോപകുമാർ ഐ ആർ എസ്,
യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു
യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. കായംകുളം മണ്ഡലത്തിലെ സ്ഥാനാർഥി യു പ്രതിഭക്കെതിരെ വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിക്കുകയും തുടർന്ന് മാതൃകാപ്പെരുമാറ്റച്ചട്ടം
മോശമായി പെരുമാറിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുകൊണ്ടടിച്ചു; സംഭവം ബംഗളൂരു നെലമംഗലയിൽ
മോശമായി പെരുമാറിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുകൊണ്ടടിച്ചു. ബംഗളൂരു നെലമംഗലയിലുള്ള സിദ്ധാർഥ മെഡിക്കൽ കോളജിലാണ് സംഭവം. ക്ലാസിൽ വച്ച് വിദ്യാർഥിനിക്ക് ചോക്ലറ്റുകൾ നൽകുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ വിദ്യാർഥിനി ഇത് എതിർക്കുകയും പീന്നിട് ചോദ്യം ചെയ്തപ്പോൾ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപകൻ പറയുകയും ചെയ്തു. ഇതിന് ശേഷം ക്ലാസിൽ നിന്നിറങ്ങിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുരി അടിക്കുകയായിരുന്നു. അടിയേറ്റ അധ്യാപകൻ കാറിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കർണാടക ആഭ്യന്തര
ഇന്ധനവില കുത്തനെ കൂട്ടി നയാര എനർജി; പെട്രോൾ വില കൂട്ടിയത് ലിറ്ററിന് അഞ്ച് രൂപയിലും അധികം
രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് സ്വകാര്യ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ നിലവിൽ വന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ കമ്പനികൾ നിലവിൽ വില കൂട്ടിയിട്ടില്ല. ഗുജറാത്തിലുള്ള നയാരയുടെ റിഫൈനറി ഏപ്രിൽ ആദ്യവാരം മുതൽ 35 ദിവസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുകയാണ്. ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണ ശേഷിയെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.
സാദിഖലി തങ്ങൾക്കെതിരായ അപകീർത്തി പോസ്റ്റ്; ആളെ തിരിച്ചറിഞ്ഞു
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഫെയ്സ്ബുക്കിൽ ഇട്ടയാളെ തിരിച്ചറിഞ് പോലീസ്. കാപ്പ കേസ് പ്രതിയായ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് പോസ്റ്റിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ പോലീസാണ് കേസ് അന്വേഷിക്കുന്നത്. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവായ മു ഈനലി തങ്ങളോട് 15 കോടി രൂപ റോഷൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തിയത്. ഇടനിലക്കാർ വഴി ഭീഷണിപെടുത്തുകയും ചെയ്തു.