ഭൂമിയിടപാടു കേസ്: സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടിസ്
ഭൂമിയിടപാടു കേസിൽ കുറ്റവിമുക്‌തമാക്കിയ പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിക്കും ഹൈക്കോടതി നോട്ടിസ്. പാർവതിയിൽ നിന്നു 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം മൈസൂരു നഗരവികസന അതോറിറ്റി 14 സൈറ്റുകൾ അനുവദിച്ചെന്ന കേസിൽ അഴിമതിക്കു തെളിവില്ലെന്നു ലോകായുക്‌ത നേരത്തേ കണ്ടെത്തിയിരുന്നു.പരാതിക്കാരനായ സന്നദ്ധപ്രവർത്തകൻ സ്നേഹമയി കൃഷ്ണ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇ.ഡിക്കും ലോകായുക്‌ത പൊലീസിനും ഭൂമിയുടെ മുൻ അവകാശി ദേവരാജിനും പാർവതിയുടെ സഹോദരൻ മല്ലികാർജുന
ഐപിഎൽ മത്സരങ്ങൾ കാണാൻ ഫ്രീ ടിക്കറ്റുകൾ അനുവദിക്കണം: കർണാടകയിലെ എംഎൽഎമാർ
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ എംഎൽഎമാർക്ക് ഫ്രീ ടിക്കറ്റുകൾ അനുവദിക്കണമെന്നും ഇരിക്കാൻ സാധാരണക്കാർക്കൊപ്പം അല്ലാത്ത ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നും കർണാടകയിലെ എംഎൽഎമാർ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെ 2026-ലെ ഐപിഎൽ സീസൺ ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദം. എംഎൽഎമാർ വിഐപികളാണെന്നും അവർക്ക് ക്യൂവിൽ നിൽക്കാൻ കഴിയില്ലെന്നും, അതുകൊണ്ടുതന്നെ ഓരോ എംഎൽഎമാർക്കും അഞ്ച് ടിക്കറ്റുകൾ വീതം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നൽകണമെന്നും പ്രത്യേക ഇരിപ്പിട സൗകര്യം
ഒന്നാം ക്ലാസ് പ്രവേശനത്തിന് 2 മാസത്തെ ഇളവ് അനുവദിച്ച് കാർണാടക സർക്കാർ
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധിയിൽ 2 മാസത്തെ ഇളവ് അനുവദിച്ചു കാർണാടക സർക്കാർ. രക്ഷിതാക്കളുടെ പരാതികൾ പരിഗണിച്ചാണ് ഇളവ് അനുവദിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. 6 വയസ്സ് പൂർത്തിയായവർക്കു മാത്രമേ നേരത്തെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. 6 വയസ്സ് പൂർത്തിയാകാൻ 60 ദിവസം കൂടി അവശേഷിക്കുന്നവർക്കും അപേക്ഷിക്കാമെന്നു മധു ബംഗാരപ്പ പറഞ്ഞു.
അവിഹിതം ചോദ്യം ചെയ്യാനെത്തി: യുവതിയെയും സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു; സംഭവം ബംഗളൂരുവിൽ
യുവതിക്ക് തന്റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെത്തിയ സ്ത്രീയെയും അവരുടെ സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു. മുപ്പത്തിയാറുകാരി യമുന, സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനാറുകാരന്റെ അമ്മ ഛായ എന്ന സ്ത്രീക്ക് തന്റെ ഭർത്താവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചാണ് യമുനയും സഹോദരൻ സുധീപും എത്തിയത്. ഇവർ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഛായയ്ക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പതിനാറുകാരനായ മകൻ ഇത് തടയാനെത്തിയത്. സംഘർഷത്തിനിടെ കത്തി കൈക്കലാക്കി വിദ്യാർഥി ഇരുവരെയും കുത്തുകയായിരുന്നു.
ഐപിഎൽ മത്സരം നാളെ; ഗതാഗതക്കുരുക്കൊഴിവാക്കാൻ വൻ ക്രമീകരണം
ഐപിഎൽ മത്സരം നടക്കുന്നതിനാൽ നാളെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൻ്റെ സമീപത്തെ റോഡുകളിൽ ഗതാഗതക്കുരുക്കൊഴിവാക്കാൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരം കാണാനെത്തുന്നവർക്കായി വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയതായി പൊലീസ് അറിയിച്ചു. സമീപ റോഡുകളിലെല്ലാം പാർക്കിങ് നിരോധിച്ചിട്ടുണ്ട്. ഫ്രീഡം പാർക്കിലെ ബഹുനില പാർക്കിങ് കേന്ദ്രം, ഗരുഡ മാൾ പാർക്കിങ് സ്ഥലം, സെന്റ് ജോസഫ്സ് യൂറോപ്യൻ സ്കൂൾ ഗ്രൗണ്ട്, സെന്റ് ജോസഫ് ഇന്ത്യൻ ഹൈസ്‌കൂൾ ഗ്രൗണ്ട്, ശിവാജി നഗർ ബസ് സ്റ്റാൻഡിൻ്റെ ആദ്യ നില, യുബി സിറ്റി
ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്
ബിഎസ്എൻഎൽ ഒഴികെയുള്ള ടെലികോം കമ്പനികൾ ഒരു മാസത്തെ പ്ലാനിൽ 28 ദിവസങ്ങൾ മാത്രമേ അനുവദിക്കുന്നുള്ളൂവെന്ന പരാതിയിൽ നടപടി കടുപ്പിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സാധാരണ എല്ലാവർക്കും ഒരു മാസം 30 ദിവസമാണെന്നും എന്നാൽ ടെലികോം കമ്പനികൾക്ക് ഇത് എങ്ങനെയാണ് 28 ദിവസങ്ങളായി ചുരുങ്ങുന്നത് എന്നും പാർലമെൻ്റിൽ ഉൾപ്പെടെ വിമർശനം ഉയർന്നിരുന്നു. രണ്ട് ദിവസം വീതം എല്ലാ മാസവും കുറയുന്നു. 31 ദിവസങ്ങളുള്ള മാസങ്ങളില്‍ ഇത് മൂന്ന്
പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ
കേരളത്തിൽ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും ഇന്ന് അവസാനിച്ചതോടെ പോരാട്ടചിത്രം തെളിഞ്ഞു. ആകെ 890 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്ത് അന്തിമമായുള്ളത്. കൊടുവള്ളി മണ്ഡലത്തിൽ 13 പേരാണ് മത്സരിക്കുന്നത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സംസ്ഥാനത്ത് മത്സര ചിത്രം തെളിയുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും മാത്രമല്ല,
തമിഴക വെട്രി കഴകം സ്ഥാനാർത്ഥികളുടെ പട്ടിക നാളെ; 234 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികൾ
വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്നു പാർട്ടിയുടെ നീക്കം. 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പട്ടിക നാളെ രാവിലെ ചെന്നൈയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും. ആദ്യം മഹാബലിപുരത്ത് യോഗം ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ അനുമതി നിഷേധിച്ചതിനെത്തുടർന്ന് വേദി ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പാർട്ടി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കും. മാർച്ച് 28-ന്
കർണാടകയിൽ ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്കിൽ വർദ്ധന
ഏപ്രിൽ ഒന്നു മുതൽ കർണാടകയിൽ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ച് സർക്കാർ. വാർഷിക പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പരിഷ്‌കരണത്തിൻ്റെ ഭാഗമായാണ് നിരക്കുകൾ 3 മുതൽ 5 ശതമാനം വരെ വർദ്ധിപ്പിക്കുന്നത്. മൊത്തവില സൂചികയുമായി (ഡബ്ല്യു.പി.ഐ) ബന്ധപ്പെട്ടാണ് ഈ വർദ്ധന. കർണാടകയിലെ മിക്കവാറും എല്ലാ ടോൾ പ്ലാസകൾക്കും നിരക്ക് ബാധകമാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ (എൻ.എച്ച്.എ.ഐ) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സെപ്റ്റംബർ 1 മുതൽ ഏകദേശം 10 ടോൾ പ്ലാസകളിൽ
പശ്ചിമേഷ്യൻ പ്രതിസന്ധി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. നാളെ വൈകിട്ട് 6:30-ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭരണത്തലവന്മാർ പങ്കെടുക്കും.ഇന്ത്യയിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ സജ്ജമാകുകയാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. ആഗോള തലത്തിൽ യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക.രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, വിതരണ ശൃംഖലയിലെ