ഭൂമിയിടപാടു കേസിൽ കുറ്റവിമുക്തമാക്കിയ പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിക്കും ഹൈക്കോടതി നോട്ടിസ്. പാർവതിയിൽ നിന്നു 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം മൈസൂരു നഗരവികസന അതോറിറ്റി 14 സൈറ്റുകൾ അനുവദിച്ചെന്ന കേസിൽ അഴിമതിക്കു തെളിവില്ലെന്നു ലോകായുക്ത നേരത്തേ കണ്ടെത്തിയിരുന്നു.
പരാതിക്കാരനായ സന്നദ്ധപ്രവർത്തകൻ സ്നേഹമയി കൃഷ്ണ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇ.ഡിക്കും ലോകായുക്ത പൊലീസിനും ഭൂമിയുടെ മുൻ അവകാശി ദേവരാജിനും പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമിക്കും മൈസൂരു നഗരവികസന അതോറിറ്റി മുൻ കമ്മിഷണർ ജി.ടി.ദിനേഷ് കുമാറിനും കോടതി നോട്ടിസ് അയച്ചു.