ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ മാർച്ചിൽ തുറക്കും. തമിഴ്‌നാട് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡിൻ്റെ പ്രധാന ഭാഗം ഈ മാസം തുറക്കും. 2027ൽ പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്.

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡിൻ്റെ 21 കിലോമീറ്റർ ദൂരമാണ് ഈ മാസം തുറന്ന് നൽകുന്നത്. 288 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ശേഷിയുള്ളതാണ്. സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ഗതാഗതക്കുരുക്കൊഴിവാക്കാൻ സഹായിക്കുന്നതിനൊപ്പം വാണിജ്യ – സാമ്പത്തിക ഇടനാഴിയായി തീരുകയും ചെയ്യും. വരാനിരിക്കുന്ന എക്സ്പ്രസ് വേയിലേക്കുള്ള നിർണായക ലിങ്ക് നൽകുകയും ചെയ്യും.

ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ കാരണം രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാ സമയം 2.15 മണിക്കൂറായി കുറയും. ആറ് വരി പാതകൾ, 11 മീറ്റർ വീതിയുള്ള മീഡിയൻ, 11 അണ്ടർപാസുകൾ എന്നിവയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ പ്രധാന സവിശേഷതകൾ. ട്രക്ക് ബേകൾ, അണ്ടർപാസുകൾ, കാൽനടയാത്രക്കാർക്കും ആവശ്യമായ സൗകര്യങ്ങൾ എന്നിവ എക്സ്പ്രസ് വേയിൽ ഉണ്ടാകും.

Related Posts