ആപ്പിളിൻ്റെ വ്യാജ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിറ്റു കടയുടമകൾക്ക് എതിരെ കേസ്. ആപ്പിൾ പ്രതിനിധിയായ അഭിഭാഷകൻ മുഹമ്മദ് തൗഖീർ നൽകിയ പരാതിയിലാണു കേസ്. കമ്പനിയുടെ ലോഗോയും ട്രേഡ് മാർക്കും ഉപയോഗിച്ചു വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നുവെന്നായിരുന്നു പരാതി.
ആപ്പിളിൻ്റെ വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്നതായുള്ള പരാതിയിൽ നഗരത്തിലെ കെടി സ്ട്രീറ്റിലെ 9 മൊബൈൽ ഫോൺ കടയുടമകൾക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. കടകളിൽ നടത്തിയ അന്വേഷണത്തിൽ വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നതു ശ്രദ്ധയിൽപെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.