വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ല​ഭി​ക്കാത്തതിനാൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​ണ്ണാ​മ​ലൈ
India
0 min read
6.3k

വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ല​ഭി​ക്കാത്തതിനാൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​ണ്ണാ​മ​ലൈ

മാർച്ച്‌ 27, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ. വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം നി​ല​പാ​ട് അ​റി​യി​ച്ചു. സിം​ഗ​ന​ല്ലൂ​ർ, അ​റ​വാ​ക്കു​റി​ച്ചി, ഗൗ​ണ്ടം​പാ​ള​യം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​സീ​റ്റു​ക​ളി​ൽ അ​ണ്ണാ​ഡി​എം​കെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തോ​ടെയാണ് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു വ്യ​ക്‌​ത​മാ​ക്കി അ​ദ്ദേ​ഹം ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു ക​ത്ത​യ​ച്ചത്. പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നും അ​ണ്ണാ​മ​ലൈ വി​ട്ടു​നി​ൽ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ചെ​ന്നൈ​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണു ബി​ജെ​പി​ക്കു ലഭിച്ചത്.

Continue Reading
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ
Kerala
0 min read
6.1k

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ

മാർച്ച്‌ 27, 2026
0

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ വെച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് മറുപടി നൽകിയത്. എയിംസിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പല രീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നു. അതേസമയം കേരളത്തിൽ എയിംസ് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പറഞ്ഞിരുന്നു. ഇതിനിടെയാണ് എയിംസ് വരുമോ എന്ന കാര്യത്തിൽ

Continue Reading
താമരശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി
Kerala
0 min read
6.0k

താമരശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി

മാർച്ച്‌ 27, 2026
0

താമരശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചുരം എട്ട്, ഒൻപത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. താമരശേരി പോലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് വിവരം.

Continue Reading
കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം
Kerala
0 min read
6.7k

കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം

മാർച്ച്‌ 27, 2026
0

കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading
പെട്രോൾ, ഡീസൽ വിലവർദ്ധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ
India
0 min read
6.3k

പെട്രോൾ, ഡീസൽ വിലവർദ്ധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ

മാർച്ച്‌ 27, 2026
0

ഡീ​സ​ൽ, പെ​ട്രോ​ൾ വി​ല​വ​ർ​ധ​ന നേ​രി​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ക്സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റച്ചു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം കാ​ര​ണം ഇ​ന്ധ​ന വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്പ​നി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ് ന​ട​പ​ടി. ഇ​ന്ധ​ന​ക്ക​മ്പ​നി​ക​ൾ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ക​യും മ​റ്റു​ചി​ല ക​മ്പ​നി​ക​ൾ വി​ല​വ​ർ​ധ​ന​വി​ന് ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ‌​ടു​ത്ത​ത്. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 13 ൽ ​നി​ന്ന് മൂ​ന്നു രൂ​പ​യാ​യും, ഡീ​സ​ൽ ലീ​റ്റ​റി​ന് പ​ത്തി​ൽ നി​ന്ന് പൂ​ജ്യ​മാ​യും തീ​രു​വ കു​റ​ച്ചു. എ​ന്നാ​ൽ ചി​ല്ല​റ വി​ൽ​പ​ന​യി​ല്‍ വി​ല

Continue Reading
യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
Kerala
0 min read
5.2k

യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

മാർച്ച്‌ 27, 2026
0

യു. പ്രതിഭ എംഎൽഎക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

Continue Reading
ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പു​തി​യ നോ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു
World
0 min read
5.9k

ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പു​തി​യ നോ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു

മാർച്ച്‌ 27, 2026
0

ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പു​തി​യ നോ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം റോമിലെ ദാവിഞ്ചി ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ കഴിഞ്ഞ ദിവസം ഇ​റ​ങ്ങി. ആ​റു വ​ർ​ഷ​ങ്ങൾക്ക്​ശേ​ഷ​മാ​ണ് ഇ​റ്റാ​ലി​യ​ൻ ത​ല​സ്ഥാ​ന​മായ റോ​മി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പ​റ​ക്കു​ന്ന​ത്. സർവീസ് ഇ​ന്ത്യ​യും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന യാ​ത്രാ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നും ബി​സി​ന​സിനും സ​ഹാ​യി​ക്കും. ഈ ​റൂ​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ ആ​ഴ്ച​യി​ൽ നാ​ലു സ​ർ​വീ​സ് ന​ട​ത്തും.

Continue Reading
ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം; ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്
World
1 min read
6.8k

ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം; ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്

മാർച്ച്‌ 27, 2026
0

ഇസ്രയേല്‍ ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയുടെ മുന്നറിയിപ്പ്. ഇസ്രയേൽ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ആണവ ദുരന്തം സൃഷ്ടിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇതിന്‍റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്. മിസൈൽ ആക്രമണത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങൾക്കെതിരെ റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ

Continue Reading
ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു: ട്രം​പ്
World
0 min read
5.8k

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു: ട്രം​പ്

മാർച്ച്‌ 27, 2026
0

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം 10 ദി​വ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഇ​റാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രമാണിതെന്നും ടെ​ഹ്‌​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ വ​ള​രെ ന​ന്നാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ർ​ച്ച​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഊ​ർ​ജ പ്ലാ​ന്‍റ് ന​ശി​പ്പി​ക്കു​ന്ന​ത് ഏ​പ്രി​ൽ ആ​റു വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു​വെ​ന്നും ട്രം​പ് ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചു.

Continue Reading
ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി; സംഭവം കർണാടകയിൽ
Karnataka
0 min read
6.6k

ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി; സംഭവം കർണാടകയിൽ

മാർച്ച്‌ 27, 2026
0

കുടുംബകലഹത്തെത്തുടർന്ന് കർണാടകയിൽ റോഡരികിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഭർത്താവ് ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. അക്ഷയും ഭാര്യ ഷൈലയും (28) കാറിൽ ഗംഗാപുര എന്ന തീർഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11 മണിയോടെ ബല്ലൂർഗ ഗ്രാമത്തിനു സമീപം വച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇവർ വിവാഹിതരായിട്ട് നാല് വർഷമായെന്നും ഇവർ മഹാരാഷ്ട്രയിലെ ബാരാമതി

Continue Reading