പശ്ചിമേഷ്യൻ സംഘർഷം : രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചു
പശ്ചിമേഷ്യൻ സംഘർഷവും അതിൽ നിന്ന് രാജ്യത്ത് ഉയർന്നുവരുന്ന പ്രശ്നങ്ങളും നിരീക്ഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ നേതൃത്വത്തിൽ ഒരു അന്തർ മന്ത്രിതല സമിതി കേന്ദ്രം രൂപീകരിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും പാനലിൽ അംഗങ്ങളാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. സർക്കാർ ഇന്ധനത്തിൻ്റെ എക്സൈസ് തീരുവ കഴിഞ്ഞ ദിവസം കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 3 രൂപയായും കുറച്ചു, ഡീസലിന്
കാശ്മീരിലെ സോജില ചുരത്തിൽ അതിശക്തമായ മഞ്ഞുവീഴ്ച; രണ്ട് പേർ കൊല്ലപ്പെട്ടു
കാശ്മീരിലെ സോജില ചുരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കാഷ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സോജില ചുരത്തിൽ സീറോ പോയിന്റിന് സമീപമുണ്ടായ അപകടത്തിൽ നിരവധി വാഹനങ്ങൾ മഞ്ഞിനടിയിൽപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മഞ്ഞുവീഴ്ചയെത്തുടർന്ന് ശ്രീനഗറിലെ ദേശീയ പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ജമ്മു കാഷ്മീർ പോലീസ്, കരസേന, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള
നേപ്പാളിൽ ബാലെൻ ഷാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
നേപ്പാളിൻ്റെ പ്രധാനമന്ത്രിയായി കാഠ്മണ്ഡു മേയറും സംഗീതജ്ഞനുമായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശീതൾ നിവാസിലെ പ്രസിഡണ്ടിൻ്റെ ഓഫീസിൽ വെച്ച് ഉച്ചയ്‌ക്ക് 12.34 ന് നടന്ന ചടങ്ങിലാണ് 35 കാരനായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രസിഡന്റ് പോഡൽ ബാലെൻ ഷായ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദു, ബുദ്ധ മത പാരമ്പര്യങ്ങളൊടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നേപ്പാളിൽ അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഒരു എഞ്ചിനീയറുകൂടിയുമാണ് ബാലേന്ദ്ര ഷാ. ഇദ്ദേഹം
കേരളം നിയമസഭാ തിരഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുവാൻ കർണാടക യു ഡി എഫ് വിവിധ പ്രവർത്തന പദ്ധതികൾക്കു രൂപം നൽകി
ഏപ്രിൽ ഒമ്പതിന് നടക്കുന്ന കേരളം നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനു വിവിധ ങ്ങളായ കർമ്മ പദ്ധതികൾക്ക് കർണാടക യുഡിഎഫ് രൂപം നൽകി.പത്തു വർഷങ്ങളായി കേരളം അനുഭവിക്കുന്ന ദുരിതപൂർണമായ പിണറായി സർക്കാരിൻ്റെ അന്ത്യം കുറയ്ക്കുന്നതിന് വേണ്ടി ഓരോ പ്രവർത്തകർക്കും വിവിധങ്ങളായ പ്രവർത്തന പദ്ധതിക്ക് യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചു.അഡ്വക്കറ്റ് സത്യൻ പുത്തൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമകാലീന രാഷ്ട്രീയത്തിൽ യുഡിഎഫ് ൻ്റെ പ്രസക്തിയെ കുറിച്ചും ഐക്യ ജനാധിപത്യ മുന്നണി
വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ
വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പ്രമുഖ വ്യവസായ മേഖലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായാണ് വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ആഗോളതലത്തിൽ ഊർജ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യവസായ മേഖലയ്ക്ക് കരുത്തുപകരുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഇന്ധന ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്കരണം, ചെറുകിട വ്യവസായങ്ങൾ
പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ ദളിത് യുവതി മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകി
ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കൗൺസിലർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ദളിത് യുവതി. പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് സി. വത്സനെതിരെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്. ജോലി
ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു
മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ നിഷാദ് കൊല്ലപ്പെടുകയായിരുന്നു. നിഷാദ് ജോലി ചെയ്തിരുന്നത് ഒരു കഫറ്റേരിയയിലാണ്. നിഷാദിൻ്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ സംഭവത്തിൽ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി ഇരുവരും കഫറ്റേരിയയിൽ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ കാർ ഓട്ടോയിലിടിക്കുകയായിരുന്നു. ഇന്ദ്രജീത് ശാക്യ (55), ഭാര്യ ലീല (52), ശുഭം കശ്യപ് (30), ഭാര്യ ഷാഗുൺ (25) ഇവരുടെ ബന്ധുവായ പിങ്കി കശ്പ് (60) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിkക്കുപറ്റി സംഭവത്തിൽ കാർ ഡ്രൈവർ അമൻ ശർമയെ (26) പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന്