നേപ്പാളിൻ്റെ പ്രധാനമന്ത്രിയായി കാഠ്മണ്ഡു മേയറും സംഗീതജ്ഞനുമായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശീതൾ നിവാസിലെ പ്രസിഡണ്ടിൻ്റെ ഓഫീസിൽ വെച്ച് ഉച്ചയ്‌ക്ക് 12.34 ന് നടന്ന ചടങ്ങിലാണ് 35 കാരനായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രസിഡന്റ് പോഡൽ ബാലെൻ ഷായ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദു, ബുദ്ധ മത പാരമ്പര്യങ്ങളൊടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

നേപ്പാളിൽ അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഒരു എഞ്ചിനീയറുകൂടിയുമാണ് ബാലേന്ദ്ര ഷാ. ഇദ്ദേഹം നേപ്പാളിൻ്റെ പ്രധാനമന്ത്രി ആകുന്നതോടെ ആ രാജ്യത്തിൻ്റെ പതിറ്റാണ്ടുകള്‍ നീണ്ട കലുഷിതവും അസ്ഥിരവുമായ കാലഘട്ടം അവസാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

108 ഹിന്ദു ബതുക്കുകൾ അഥവാ യുവ ബ്രാഹ്മണർ പങ്കെടുക്കുന്ന വേദ സ്തുതിഗീതങ്ങൾ, 7 ബ്രാഹ്മണർ പങ്കെടുക്കുന്ന ശംഖനാദ് (ശംഖ് ഊതൽ), 107 ലാമകൾ പങ്കെടുക്കുന്ന മംഗൾ ബച്ചൻ അഥവാ ബുദ്ധ മതഗ്രന്ഥങ്ങളുടെ പാരായണം എന്നിവയുൾപ്പെടെ വിപുലമായ മതപരമായ ആചാരങ്ങൾ ചടങ്ങിൽ നടന്നു.

Related Posts