പശ്ചിമേഷ്യൻ സംഘർഷവും അതിൽ നിന്ന് രാജ്യത്ത് ഉയർന്നുവരുന്ന പ്രശ്നങ്ങളും നിരീക്ഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ നേതൃത്വത്തിൽ ഒരു അന്തർ മന്ത്രിതല സമിതി കേന്ദ്രം രൂപീകരിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും പാനലിൽ അംഗങ്ങളാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

സർക്കാർ ഇന്ധനത്തിൻ്റെ എക്സൈസ് തീരുവ കഴിഞ്ഞ ദിവസം കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 3 രൂപയായും കുറച്ചു, ഡീസലിന് അത് പൂർണ്ണമായും ഒഴിവാക്കി. ഡീസൽ കയറ്റുമതിയുടെ അപ്രതീക്ഷിത നികുതി ലിറ്ററിന് 21.5 രൂപയായും നിശ്ചയിച്ചു. ഏവിയേഷൻ ടർബൈൻ ഇന്ധനമായ എടിഎഫിൻ്റെ നികുതി പരിഷ്കരിച്ചു. ലിറ്ററിന് 50 രൂപ എന്ന പുതിയ എക്സൈസ് തീരുവ നിലവിൽ വന്നിട്ടുണ്ട്.

Related Posts