ഇസ്രയേല്‍ ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയുടെ മുന്നറിയിപ്പ്. ഇസ്രയേൽ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ആണവ ദുരന്തം സൃഷ്ടിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇതിന്‍റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്. മിസൈൽ ആക്രമണത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങൾക്കെതിരെ റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ രംഗത്ത് വന്നിരുന്നു. യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൻ്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്‍റെ പ്രതികരണം.

Related Posts