താമരശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചുരം എട്ട്, ഒൻപത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
താമരശേരി പോലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് വിവരം.