വിദ്യാർത്ഥിക്ക് നേരെ വർഗീയ പരാമർശം നടത്തിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
വിദ്യാർത്ഥിക്ക് നേരെ വർഗീയ പരാമർശം നടത്തിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. അഫാൻ എന്ന വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് ‘തീവ്രവാദി’ എന്ന് പ്രൊഫസർ ഡോ. മുരളീധർ ദേശ്‌പാണ്ഡെ വിളിച്ചത് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.ബംഗളൂരുവിലെ പിഇഎസ് സർവകലാശാലയിലാണ് സംഭവം. അഫാൻ ക്ലാസിൽ നിന്ന് പുറത്തുപോകാൻ അദ്ധ്യാപകനോട് അനുമതി തേടി. പ്രകോപിതനായ മുരളീധർ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അഫാനെ തീവ്രവാദി എന്ന് വിളിക്കുകയും ഇറാൻ യുദ്ധത്തിന് തന്നെപ്പോലുള്ലവരാണ്
അബുദാബിയിൽ ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്
ഇറാൻ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അബുദാബി അധികൃതർ. യുഎഇ തകർത്ത ബാലിസ്റ്റിക് മിസൈലിൻ്റെ അവശിഷ്‌ടങ്ങൾ വീണ് തീപടർന്നാണ് ഇവർക്ക് പരിക്കേറ്റത്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ച് മണിക്കൂറുകൾക്കകം, സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഇറാൻ ആക്രമണം നടത്തി. സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നലെ ഗൾഫ് സഹകരണ കൗൺസിൽ യോഗം ചേർന്നിരുന്നു.
ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി; പോലീസ് അന്വേഷണം ആരംഭിച്ചു
ബാലരാമപുരം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് സ്ഥലത്ത് രണ്ട് ചേരികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ട് അക്രമി സംഘം സൂക്ഷിച്ച ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. രണ്ട് മഴു, ആറ് വാൾ, വെട്ടുകത്തികൾ, നാടൻ ബോംബുകൾ, ഇരുമ്പ് ദണ്ഡ്, ൾ എന്നിവയാണ് കണ്ടെത്തിയത്.
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 12ന്
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എം.എസ്. രാമയ്യ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വദേരഹള്ളി ഗവ. മോഡൽ ഹയർ പ്രൈമറി സ്കൂളിൽ ഏപ്രിൽ 12ന് ആണ് ക്യാമ്പ് നടക്കുക. പൊതുരോഗങ്ങൾ, ത്വഗ് രോഗങ്ങൾ, അസ്ഥിരോഗം, നേത്രരോഗം, ചെവി- മൂക്ക് – തൊണ്ട രോഗങ്ങൾ, ദന്തരോഗങ്ങൾ, ഹൃദ്രോഗം, ശിശു രോഗം, പ്രസവ ശുശ്രൂഷ -സ്ത്രീജന്യ രോഗങ്ങൾ തുടങ്ങിയവയിൽ വിദഗ്ധരായ ഡോക്‌ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകും.
തെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. മുഖ്യമന്ത്രി നാല് മണ്ഡലങ്ങളിൽ പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുക്കും. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്ന്ന് മലമ്പുഴ, പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.
കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം നാളെ
കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം നാളെ രാവിലെ 10 മണി മുതൽ വിജന പുരയിലുള്ള ജൂബിലി സ്കൂളിൽ നടക്കും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ചരിത്ര പണ്ഡിതനുമായിരുന്ന പി.കെ.ബാലകൃഷ്ണൻ്റെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായിട്ടാണ് സാഹിത്യ സംവാദമേർപ്പെടുത്തുന്നത്. പി.കെ.ബാലകൃഷ്ണൻ്റെ സമഗ്ര സംഭാവനകളെ വിലയിരുത്തി ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹത്തിൻ്റെ വ്യത്യസ്ത സംഭാവനകളെക്കുറിച്ച് ബാംഗ്ലൂരിലെ എഴുത്തുകാർ സംസാരിക്കും. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. കവിതകൾ ആലപിക്കാനുള്ള അവസരവും
നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ
നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ. ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തു. നേപ്പാൾ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ശർമ ഒലിയെ ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നും നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തത്.
കടുവയെ ചത്തനിലയിൽ കണ്ടെത്തി
മൈസൂരു നാഗർഹോളെ വന്യജീവിസങ്കേതത്തിലെ ഗ്രാമത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. എച്ച്.ഡി.കോട്ടെ താലൂക്കിലെ അഗസനഹുണ്ടി ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. ഏകദേശം രണ്ടരവയസ്സുള്ള ആൺകടുവയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യമൃഗങ്ങളെ പിടിക്കാൻ ഗ്രാമവാസികൾ ഒരുക്കിയ കെണിയിലകപ്പെട്ടാണ് കടുവ ചത്തത്. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം സംസ്തരിച്ചു.
ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യുന്ന മലയാളി വിമാനയാത്രക്കാർക്ക് ഹെൽപ്പ് ഡെസ്ക്‌ക്
വിദേശ രാജ്യങ്ങളിൽനിന്ന് ബെംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന മലയാളികൾക്കായി മലബാർ മുസ്‌ലിം അസോസിയേഷൻ്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്‌ക് ആരംഭിച്ചു. ബെംഗളൂരു വിമാനത്താവളംവഴി യാത്രചെയ്യുന്ന മലയാളികൾക്ക് തുടർയാത്രകൾക്കുള്ള എല്ലാ മാർഗനിർദേശങ്ങളും ഹെൽപ്പ് ഡെസ്കിലൂടെ ലഭിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ: 8884348615, 9886276666, 9036162645, 7892211074, 9071120120
സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ
സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ. ആകെ 30,471 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലേക്ക് 145കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 35 കമ്പനി എത്തിക്കഴിഞ്ഞു. ഇവിടങ്ങളിൽ കേന്ദ്രസുരക്ഷാസേന, സി.സി ടിവി, വീഡിയോ കവറേജ്, നിരീക്ഷകരുടെ സാന്നിദ്ധ്യം, പൊലീസ് സുരക്ഷ എന്നിവ ഏർപ്പെടുത്തും. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിവിധ പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതി സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രം നൽകാനാണ് ഇലക്ഷൻ കമ്മിഷൻ തീരുമാനം. വീഡിയോ വാൻ അനുമതി,