സ്‌കൂൾ ബസ് വീടിൻ്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാർഥികൾക്ക് പരിക്ക്
Kerala
1 min read
5.5k

സ്‌കൂൾ ബസ് വീടിൻ്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാർഥികൾക്ക് പരിക്ക്

മാർച്ച്‌ 28, 2026
0

നിയന്ത്രണം നഷ്‌ടപ്പെട്ട സ്‌കൂൾ ബസ് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാർഥികൾക്ക് പരിക്ക്. പൊട്ടൻകാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം കുട്ടികൾ അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ഉടുമ്പൻചോല – രണ്ടാംമൈൽ റോഡിൻ്റെ ഭാഗമായ ദേശീയം-പവർഹൗസ് റോഡിൽ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്. സ്‌കൂളിൽ നടന്ന ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ്

Continue Reading
ബാംഗളൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പിജി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Karnataka
0 min read
5.5k

ബാംഗളൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പിജി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മാർച്ച്‌ 28, 2026
0

ബാംഗളൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പിജി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മനോജ് (21), അഭിഷേക് (21) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നവീൻ എന്ന വിദ്യാർത്ഥിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മുവരും സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കുനിഗലിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Continue Reading
കെ സുധാകരൻ കുടുംബസമേതം രാഹുൽ ഗാന്ധിയെ സന്ദർശിച്ചു
India
0 min read
6.1k

കെ സുധാകരൻ കുടുംബസമേതം രാഹുൽ ഗാന്ധിയെ സന്ദർശിച്ചു

മാർച്ച്‌ 28, 2026
0

രാഹുല്‍ ഗാന്ധിയെ കണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെ സുധാകരന്‍ കുടുംബസമേതം രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും സന്ദർശിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരന്‍ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യഥാര്‍ത്ഥ പോരാളിയാണ് സുധാകരനെന്നും കേരളത്തില്‍ നൂറ് സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

Continue Reading
പ്രീ-വെഡിംഗ് ഷൂട്ടിനിടെ ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറി: ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദനം
Karnataka
1 min read
5.4k

പ്രീ-വെഡിംഗ് ഷൂട്ടിനിടെ ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറി: ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദനം

മാർച്ച്‌ 28, 2026
0

പ്രി-വെഡിംഗ് ഷൂട്ടിനിടെ ഒരു സംഘം ആളുകൾ ചേർന്ന് ഫോട്ടോഗ്രാഫർമാരെ ക്രൂരമായി മർദിക്കുകയും ക്യാമറകൾ തകർക്കുകയും ചെയ്‌തു. ക്ഷേത്രപരിസരത്ത് ഫോട്ടോഷൂട്ടിനായി എത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫർമാർ ചെരുപ്പിട്ട് പ്രവേശിച്ചുവെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ തർക്കം തുടങ്ങിയത്. ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കില്ലെന്നും ഇവർ വാദിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രജ്ജ്വൽ, ആഷി, പ്രശാന്ത്,

Continue Reading
കൊച്ചിയില്‍ 39 വിമാന സര്‍വീസുകള്‍ റദ്ദാക്കി; കുവൈറ്റ് വിമാനത്താവളത്തില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍
Kerala
0 min read
5.7k

കൊച്ചിയില്‍ 39 വിമാന സര്‍വീസുകള്‍ റദ്ദാക്കി; കുവൈറ്റ് വിമാനത്താവളത്തില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍

മാർച്ച്‌ 28, 2026
0

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 39 സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്കുള്ള 11 സര്‍വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. ദുബായി, അബുദാബി, മസ്‌കറ്റ്, ജിദ്ദ, ദമാം എന്നീ രാജ്യങ്ങളിലേക്ക് കൊച്ചിയില്‍ നിന്നും 19 സര്‍വീസുകള്‍ നടക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും 16 സര്‍വീസുകള്‍ കൊച്ചിയിലേക്കും നടക്കുന്നുണ്ട്. കുവൈറ്റിലേക്കും ബഹ്‌റിനിലേക്കും നിലവില്‍ കൊച്ചിയില്‍ നിന്നും സര്‍വീസുകള്‍ നടക്കുന്നില്ല.

Continue Reading
പോലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു
India
0 min read
5.4k

പോലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു

മാർച്ച്‌ 28, 2026
0

ഉത്തർപ്രദേശിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിലാണ്(29) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സുനിലിന് വെടിയേറ്റത്. കഴിഞ്ഞ ദിവസമാണ് താജ്ഗഞ്ച് പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുനിൽ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം പ്രതി ഫിറോസാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ സുനിൽ പൊലീസിന് നേരെ വെടിയുതിർത്തുവെന്നും ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സുനിലിന്

Continue Reading
അനാഥാലയത്തിൽ ഭക്ഷണം വിതരണം ചെയ്‌തു
Association News
1 min read
6.7k

അനാഥാലയത്തിൽ ഭക്ഷണം വിതരണം ചെയ്‌തു

മാർച്ച്‌ 28, 2026
0

കേരള സമാജം(R) കര്‍ണാടകയുടെ “A Meal to Smile” പദ്ധതിയുടെ ഭാഗമായി ഇന്ന് യെലഹങ്കയിലെ അറ്റൂർ ലേഔട്ടിലുള്ള ഒരു അനാഥാലയത്തിൽ ഭക്ഷണവിതരണം ചെയ്‌തു.സമാജം അഡ്വൈസർ ദുർഗദാസ്, ഗീതാ ദാസ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം കുമാർ, മാവള്ളിപുര യൂണിറ്റ് കൺവീനർ അനിൽ കുമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായി സജീവമായി പങ്കെടുത്തു.

Continue Reading
സ്ട്രീമിങ്ങിന് ഇനി ചെലവേറും; നെറ്റ്ഫ്ലിക്സ് നിരക്ക് കൂട്ടി; എല്ലാ പ്ലാനുകളിലും വർധനവ്
Entertainment
0 min read
6.5k

സ്ട്രീമിങ്ങിന് ഇനി ചെലവേറും; നെറ്റ്ഫ്ലിക്സ് നിരക്ക് കൂട്ടി; എല്ലാ പ്ലാനുകളിലും വർധനവ്

മാർച്ച്‌ 28, 2026
0

ഒടിടി സ്ട്രീമിങ് ഭീമൻമാരായ നെറ്റ്ഫ്ലിക്‌സ് അമേരിക്കയിൽ സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിച്ചു. എല്ലാ പ്ലാനുകളിലും വർധനവുണ്ടായിട്ടുണ്ട്. ഒരു ഡോളർ മുതലാണ് വർധന. പരസ്യമുള്ള പ്ലാനിന് ഒരു ഡോളർ വർധിപ്പിച്ചു. ഇതോടെ നിരക്ക് 7.99 ഡോളറിൽ നിന്ന് 8.99 ഡോളറായി. പരസ്യമില്ലാത്ത സ്റ്റാൻഡേർഡ് പ്ലാൻ 17.99 ഡോളറിൽ നിന്ന് 19.99 ഡോളറായി ഉയർന്നു. പ്രീമിയം പ്ലാൻ 24.99 ഡോളറിൽ നിന്ന് 26.99 ഡോളറായി ഉയർന്നു എന്നും കമ്പനി അറിയിച്ചു. തത്സമയ ഇവന്റുറുകൾ, വീഡിയോ

Continue Reading
എസ് ഡി പി ഐയുമായി നീക്കുപോക്കില്ല; ബിജെപിയും കോൺഗ്രസും തമ്മിലാണ് ഡീൽ: എം.എ ബേബി
Kerala
0 min read
6.3k

എസ് ഡി പി ഐയുമായി നീക്കുപോക്കില്ല; ബിജെപിയും കോൺഗ്രസും തമ്മിലാണ് ഡീൽ: എം.എ ബേബി

മാർച്ച്‌ 28, 2026
0

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എസ് ഡി പി ഐയുമായി സിപിഎം ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് സിപിഎം നേതാവ് എം.എ ബേബി. അവരുടെ പ്രവർത്തനശൈലി ജനാധിപത്യത്തിന് ഗുണകരമല്ലെന്നതാണ് പാർട്ടിയുടെ കൃത്യമായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പിഡിപി നിലവിൽ നൽകുന്ന പിന്തുണയെ സ്വാഗതം ചെയ്ത അദ്ദേഹം, അബ്ദുൾ നാസർ മഅദനി തന്നെ തൻ്റെ നിലപാടുകളിൽ മാറ്റം വരുത്തിയതായി അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ബിജെപിയുടെ അയ്യായിരത്തോളം വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന് യുഡിഎഫിൻ്റെ ഒരു മുതിർന്ന

Continue Reading
അടിയന്തരമായി വിളിപ്പിച്ച് ഖര്‍ഗെ; കെ സുധാകരന്‍ ഡല്‍ഹിയില്‍
India
0 min read
6.8k

അടിയന്തരമായി വിളിപ്പിച്ച് ഖര്‍ഗെ; കെ സുധാകരന്‍ ഡല്‍ഹിയില്‍

മാർച്ച്‌ 28, 2026
0

മുന്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഡല്‍ഹിയില്‍. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് ഡല്‍ഹിയിലെത്തിയത്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടിയന്തരമായി വിളിപ്പിച്ചതാണെന്നാണ് വിവരം. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ കെ സുധാകരന്‍ വൈകിട്ടോടെ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയുടെ വിഷയമെന്തെന്ന് വ്യക്തമല്ല. സ്ഥാനാര്‍ത്ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്ന കെ സുധാകരന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ

Continue Reading