പ്രി-വെഡിംഗ് ഷൂട്ടിനിടെ ഒരു സംഘം ആളുകൾ ചേർന്ന് ഫോട്ടോഗ്രാഫർമാരെ ക്രൂരമായി മർദിക്കുകയും ക്യാമറകൾ തകർക്കുകയും ചെയ്‌തു. ക്ഷേത്രപരിസരത്ത് ഫോട്ടോഷൂട്ടിനായി എത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫർമാർ ചെരുപ്പിട്ട് പ്രവേശിച്ചുവെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ തർക്കം തുടങ്ങിയത്. ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കില്ലെന്നും ഇവർ വാദിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രജ്ജ്വൽ, ആഷി, പ്രശാന്ത്, അരവിന്ദ്, രക്ഷ, ഉപിത്, നിശാന്ത് എന്നിവരാണ് പിടിയിലായവർ. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാക്കുതർക്കം പെട്ടെന്നുതന്നെ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. മർദനമേറ്റ ഫോട്ടോഗ്രാഫർമാരായ നവി, നന്ദൻ എന്നിവരെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ ഇവരുടെ ഒരു ക്യാമറയും തകർത്തിട്ടുണ്ട്.

Related Posts