നാളെ റിപ്പബ്ലിക് ആഘോഷത്തോടനുബന്ധിച്ചു രാവിലെ 8.30 മുതൽ 10.30 വരെ കാമരാജ് റോഡ് ജംക്ഷനും കബ്ബൺ റോഡിൽ ബിആർവി ജംക്‌ഷനും ഇടയിൽ ഗതാഗതം അനുവദിക്കില്ല. എംജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് സർക്കിൾ വരെ, കബ്ബൺ റോഡ്, കെആർ ജംക്‌ഷൻ, സിടിഒ സർക്കിൾ, സെൻട്രൽ സ്ട്രീറ്റ് (ശിവാജി നഗർ ബസ് സ്‌റ്റാൻഡ് വരെ) എന്നിവിടങ്ങളിൽ പാർക്കിങ് വിലക്കി.
നാളെ സന്ദർശകർ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്.