രാഹുല്‍ ഗാന്ധിയെ കണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെ സുധാകരന്‍ കുടുംബസമേതം രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും സന്ദർശിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരന്‍ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യഥാര്‍ത്ഥ പോരാളിയാണ് സുധാകരനെന്നും കേരളത്തില്‍ നൂറ് സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരംമാണ് സുധാകരൻ ഡൽഹിയിലെത്തിയത്. സുധാകരൻ മകനും മകൻ്റെ ഭാര്യയ്ക്കുമൊപ്പമാണ് രാഹുൽ ഗാന്ധിയുമായിയെ കണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്ന കെ സുധാകരന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.