ആഡംബര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി ഡോക്ടറും വക്കീലും അടക്കം എട്ടംഗ സംഘം അറസ്റ്റിൽ, സംഘത്തിൽ മൂന്നു യുവതികളും
കൊച്ചി നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി യുവതികളുൾപ്പെടെ എട്ടു പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ആണ് ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്മെൻ്റ് സ്ഥാപന ഉടമയുമടക്കും എട്ട് പേർ പിടിയിലായത്.ഇവന്റ് മാനേജ്മെൻ്റ് സ്ഥാപന ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസിൽ ഷാജി ഫെർണാണ്ടോ (ഷോൺ, 44), ഇടപ്പള്ലിയിലെ റെസ്റ്റോറൻ്റ് ഉടമ കലൂർ കെൻ്റ് പാം ഫ്ലാറ്റിൽ ഓസ്റ്റിൻ
ഹുൻസൂരുവിൽ രണ്ടുപേരെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി
മൈസൂരു ഹുൻസൂരിൽ രണ്ടു പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി. ഹുലിയാലു ഗ്രാമത്തിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പുലിയുടെ ആക്രമണത്തിൽ കർഷകനായ അജയ്, കോഴി ഫാം ഉടമ രാജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയയെ ആക്രമിക്കുന്നതു കണ്ടു ഓടിയെത്തിയ രാജുവിനേയും പുലി ആക്രമിച്ചു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ കുറ്റിക്കാട്ടിൽ ഒളിച്ച ഒരു വയസ്സുള്ള ആൺപുലിയെ വലയിട്ട് പിടികൂടുകയായിരുന്നു. വനംവകുപ്പ് അധികൃതർ എത്തി പുലിയെ
ഹുൻസൂരിലെ ഫാം ഹൗസിൽനിന്ന് വൻ തോതിൽ മയക്കുമരുന്ന് ശേഖരം പിടികൂടി
ഹുൻസൂരിലെ ദാസനപുരയ്ക്ക് സമീപമുള്ള ഒരു ഫാം ഹൗസിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവത്തിൽ ഫാം ഹൗസ് ഉടമ ഹുൻസൂർ ടൗണിലെ റഹ്‌മത്ത് മൊഹല്ലയിലെ മുഹമ്മ ദ് ഇർഫാൻ (42), മൈസൂരു സിദ്ദിഖ് മൊഹല്ലയിലെ മുഹമ്മദ് ഇർഫാൻ (30) എന്നിവരെ പോലീസ് പോലീസ് അറസ്റ്റുചെയ്തു. പരിശോധനയിൽ മെഫെ ഡ്രോൺ അടക്കമുള്ള 48.5 കി ലോഗ്രാം മാരക രാസമയക്കുമരുന്ന് ശേഖരമാണ് കണ്ടെത്തിയത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫാം
ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി: കർണാടക സ്വദേശി അറസ്റ്റിൽ
ഡൽഹി ഹൈക്കോടതിക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ കർണാടക സ്വദേശിയെ ഡൽഹി പൊലീസ് മൈസൂരുവിൽ നിന്ന് അറസ്‌റ്റ് ചെയ്തു. മൈസൂരു ബൃന്ദാവൻ സെക്കൻഡ് സ്റ്റേജിലെ ശ്രീനിവാസ (ലൂയിസ് -47) ആണ് അറസ്‌റ്റിലായത്. ഡൽഹി സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അവിവാഹിതനായ ഇയാൾ അമ്മയ്‌ക്കൊപ്പം മൈസൂരു വിവി പുരത്തായിരുന്നു താമസം. ബോംബ് ഭീഷണിയെ തുടർന്നു ഡൽഹി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ്
ഐ പി എല്ലിലെ ആദ്യപോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകർപ്പൻ ജയം
വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ വെടിക്കെട്ടോടെ ഐ പി എല്ലിലെ ആദ്യപോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകർപ്പൻ ജയം. സണ്‍റൈസേഴ്‌സിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി വിജയം സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മറികടക്കുകയായിരുന്നു. ആര്‍സിബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും അർദ്ധ സെഞ്ചുറി നേടി. പുറത്താകാതെ 38
ഡോ.സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം സമർപ്പിച്ചു
പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ.സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 14-ാമത് സംസ്ഥാന സാഹിത്യ പുരസ്കാരം – 2025 സമർപ്പിച്ചു. അവരുടെ ‘അച്ചൻ്റെ കല്യാണം’ എന്ന നോവലിനാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 3 മണിക്ക് പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ജയചന്ദ്രൻ മാകേരി പുരസ്കാരം നൽകി. ഭാഷാശ്രീയുടെ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക
ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ
ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണെടുത്തത്.ക്യാപ്റ്റൻ ഇഷാൻ കിഷൻ 80 റൺസാണെടുത്തു. ഇഷാൻ കിഷന്റെയും അനികേത് വർമയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. അനികേത് വർമ 18 പന്തിൽ നിന്ന് 43
രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു
രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. 90,000 ടണ്ണിലധികം എൽപിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ബിഡബ്ല്യു എൽമ, ബിഡബ്ല്യു ടൈർ എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകളാണ് ഹോർമുസ് കടന്നിരിക്കുന്നത്. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും ഇറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു.
ഊട്ടിയിലെ തേയിലക്കാട്ടില്‍ കടുവകളുടെ സാന്നിധ്യം
ഊട്ടിയിലെ തേയിലക്കാട്ടില്‍ കടുവകളുടെ സാന്നിധ്യം. നഗരത്തിന് കുറച്ചകലെയുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് കടുവകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടത്. എസ്റ്റേറ്റ് തൊഴിലാളികളാണ് കടുവകളെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ കടുവയും കുഞ്ഞുങ്ങളുമാണ് തോട്ടത്തില്‍ ഉള്ളതെന്നു സ്ഥിരീകരിച്ചു. ‘കടുവകൾ ഗ്രാമത്തിൽ പ്രവേശിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, മുൻകരുതൽ എന്ന നിലയിൽ, നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്, കൂടാതെ പ്രദേശത്ത് വനം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. തൊഴിലാളികളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്,’ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാം പ്രകാശ് പറഞ്ഞു. കടുവകളെ
ഐപിഎൽ: ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സിന് ബാറ്റിംഗ്
ഐപിഎൽ 2026 ന്‍റെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.