കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എം.എസ്. രാമയ്യ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വദേരഹള്ളി ഗവ. മോഡൽ ഹയർ പ്രൈമറി സ്കൂളിൽ ഏപ്രിൽ 12ന് ആണ് ക്യാമ്പ് നടക്കുക.
പൊതുരോഗങ്ങൾ, ത്വഗ് രോഗങ്ങൾ, അസ്ഥിരോഗം, നേത്രരോഗം, ചെവി- മൂക്ക് – തൊണ്ട രോഗങ്ങൾ, ദന്തരോഗങ്ങൾ, ഹൃദ്രോഗം, ശിശു രോഗം, പ്രസവ ശുശ്രൂഷ -സ്ത്രീജന്യ രോഗങ്ങൾ തുടങ്ങിയവയിൽ വിദഗ്ധരായ ഡോക്‌ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകും. രക്തസമ്മർദ പരിശോധനക്കും പ്രമേഹ നിർണയത്തിനും പ്രത്യേകം വിഭാഗം ഉണ്ടായിരിക്കും. തുടർചികിത്സ ആവശ്യമായിവന്ന രോഗികൾക്ക് ആശുപത്രി പ്രിവിലേജ് കാർഡുകൾ നൽകുന്നതാണ്.