സമന്വയ എഡ്യുക്കേഷേണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ വാർഷിക പൊതുസമ്മേളനം സമന്വയ അബ്ബിഗരെ കാര്യാലയത്തിൽ വച്ച് നടന്നു. ഭാഗ് പ്രസിഡണ്ട് പ്രജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പ്രശോഭ് വാർഷിക റിപ്പോർട്ടും ജോയിന്റ് ട്രഷറർ സുനിൽ രാജ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. യോഗത്തിൽ മാതൃ സമിതി, ബാലഗോകുലം, ഭജന, മീഡിയ, സേവ സമിതികളുടെ റിപ്പോർട്ടുകളും അവതരിപ്പിക്കുകയുണ്ടായി. ബാഗ്ലൂർ സമന്വയ ജനറൽ സെക്രട്ടറി ശിവപ്രസാദ് മുഖ്യാതിഥിയായ ചടങ്ങിൽ ഓർഗ്ഗനൈസിംഗ് സെക്രട്ടറി വിനോദ് കുമാർ, ട്രഷറർ ഗണേഷ് കെ, എസ്, സെക്രട്ടറി അനിൽകുമാർ എന്നിവരും പങ്കെടുത്തു സംസാരിച്ചു. ദാസറഹള്ളി ഭാഗിൻ്റേയും മാതൃസമിതിയുടേയും വിവിധ ഭാരവാഹികളും പങ്കെടുത്ത് സംസാരിച്ച ചടങ്ങിൽ പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി
സുബ്രഹ്മണ്യൻ പിള്ള, ബാബു പുരുഷോത്തമൻ, ചന്ദ്രശേഖരൻ മാസ്റ്റർ (രക്ഷാധികാരികൾ)
പ്രജിത്ത് (പ്രസിഡണ്ട്)
സന്തോഷ് പി, റനീഷ് പൊതുവാൾ (വൈസ് പ്രസിഡണ്ടുമാർ)
പ്രശോഭ് (സെക്രട്ടറി)
മനോജ് എം. ബി, സന്തോഷ്.ആർ (ജോയിന്റ് സെക്രട്ടറിമാർ)
സുനിൽ രാജ് (ട്രഷറർ)
ശ്രീകാന്ത്.വി.എം (ജോയിന്റ് ട്രഷറർ)
വിമൽ കുമാർ, സജീധരൻ (ഓർഗ്ഗനൈസിങ് സെക്രട്ടറി
പ്രമോദ് (ഭജന പ്രമുഖ്)
ജയദേവൻ, സുമേഷ് (സഹഭജന പ്രമുഖ്)
സുനിൽ കുമാർ (സേവാ പ്രമുഖ്)
സുധീഷ് കൃഷ്ണൻ (പ്രചാർ പ്രമുഖ്)
രജീഷ് രവി (ഇൻ്റേണൽ ഓഡിറ്റർ)
രാഘവൻ നായർ, ആനന്ദൻ, ഹരികുമാർ, അജി വി.ജി, ബാലകൃഷ്ണൻ, ജിതേന്ദ്ര (ഉപദേശക സമിതി)
ഡോ: സുരേഷ്, ജയശങ്കർ(യൂത്ത് വിംഗ് കോർഡിനേറ്റർ)
ബാലഗോകുലം ഭാരവാഹികളായി
ചന്ദ്രശേഖരൻ മാസ്റ്റർ (രക്ഷാധികാരി)
ജയദേവൻ (പ്രസിഡണ്ട്)
സന്തോഷ് കുമാർ (വൈസ് പ്രസിഡണ്ട്)
സുധീഷ് കൃഷ്ണൻ (സെക്രട്ടറി)
ശ്രീകാന്ത് (ജോയിന്റ് സെക്രട്ടറി)
സുജാത (ഭഗിനി പ്രമുഖ)
മാതൃ സമിതി ഭാരവാഹികളായി
ചന്ദ്രിക ചന്ദ്രശേഖരൻ, സീന ബാബു (രക്ഷാധികാരി)
ശ്രീജ സുരേഷ് (പ്രസിഡണ്ട്)
സിന്ധു സതീഷ്, സിന്ധു ആർ.പിള്ള (വൈസ് പ്രസിഡണ്ട്)
ഇന്ദു ശ്രീകാന്ത് (സെക്രട്ടറി)
നിഷ ജയകുമാർ, ദീപിക പ്രശോഭ് (ജോയിന്റ് സെക്രട്ടറി)
സജിന ദിലീപ് (ട്രഷറർ)
അമ്പിളി സജീധരൻ (ജോയിന്റ് ട്രഷറർ)
ജ്യോതി അനിൽകുമാർ (ഓർഗനൈസിംഗ് സെക്രട്ടറി)
പുഷ്പ രാഘവൻ, ശ്രീലേഖ അജി, ബിന്ദു ഹരി, ജിനി മാധവൻ, സിബ വിജയശങ്കർ, ഉഷ ഗോപാലകൃഷ്ണൻ, സന്ധ്യ സതീഷ് (ഒ.ബി.അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.
ശാന്തി മന്ത്രത്തോടെ കാര്യപരിപാടികൾ സമാപിച്ചു.