ബെംഗളൂരു വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വിലവിൽ വന്നു
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽപാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. ടെർമിനൽ രണ്ടിൽ ഇന്നലെ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ടെർമിനൽ ഒന്നിൽ നാളെ മുതലായിരിക്കും പാർക്കിങ് ഫീസ് ഈടാക്കും.എട്ടിന് നിലവിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. കാറുകൾക്ക് എട്ട് മിനിറ്റ് വരെ പാർക്കിങ് സൗജന്യമാണ്. 13 മിനിറ്റ് വരെ 150 രൂപയും 13 മുതൽ 18 മിനിറ്റ് വരെ 300 രൂപയും പാർക്കിങ് ഫീസ് നൽകേണ്ടിവരും.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ശിക്ഷാ വിധി ഇന്നറിയാം
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്നു വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. രാവിലെ കോടതിയിലെത്തിക്കുന്ന പ്രതികൾക്ക് ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ശനിയാഴ്‌ച
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതാത് സ്ഥാപനങ്ങളിലെയും വോട്ടുകളാണ് എണ്ണുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മറ്റന്നാൾ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 8.30 ഓടെ ആദ്യഘട്ട ഫല പ്രഖ്യാപനം വരും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പ്രതിനിധികളുടെ
വർഷങ്ങളായി കന്നഡയുടെ ബാലപാഠം പഠിപ്പിക്കുന്ന സുഷമ ടീച്ചർക്ക് ആദരം
കർണാടക സർക്കാരിൻ്റെ അംഗീകാരം നേടിയ കന്നഡപഠന കേന്ദ്രം പഠിതാക്കൾക്ക് അഭിനന്ദനാപത്രങ്ങൾ സമ്മാനിച്ചു. ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്, വൈറ്റ്ഫീൽഡിലെയും ബ്രിഗേഡ് കോർണർ സ്റ്റോൺ യൂട്ടോപ്യയിലേയും പഠിതാക്കൾക്കാണ് കന്നഡ വികസന അതോറിറ്റി പ്രസിഡണ്ട് ഡോ. പുരുഷോത്തമൻ ബിളിമല അഭിനന്ദനാപത്രങ്ങൾ വിതരണം ചെയ്തത്. കന്നഡ വികസന അതോറിറ്റിയുടെ പ്രത്യേക പരിശീലനം നേടിയ റെബിൻ രവീന്ദ്രൻ, പ്രൊഫ. രാകേശ് വി.എസ് എന്നിവരുടെ സഹകരണത്തോടെ, ഡോ.സുഷമാ ശങ്കറിൻ്റെ നേതൃത്വത്തിൽ, മെയ് 4 മുതൽ ജൂലൈ 30
വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി
വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയെന്ന് പരാതി. മൈസമ്മഗുഡയിലെ സെൻ്റ് പീറ്റേഴ്സ‌് എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ജ്യോതി ശ്രാവൺ സായ് ആണ് കൊല്ലപ്പെട്ടത്. പലതവണ വിലക്കിയിട്ടും യുവാവ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ശ്രീജയുമായി (19) ശ്രാവൺ പ്രണയത്തിലായിരുന്നു. എന്നാൽ, ശ്രീജയുടെ കുടുംബം ബന്ധത്തെ എതിർത്തു. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ശ്രീജയുടെ ബന്ധുക്കൾ പലതവണ ശ്രാവണിന് താക്കീത് നൽകി.എത്തിയതോടെ
റോട്ടറി ക്ലബ് ഓഫ് ബെംഗളൂരു സിയോൺഹിൽസ്, സൗജന്യ മെഗാ ഹെൽത്ത് ചെക്ക്-അപ്പ് & സർജിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
റോട്ടറി ക്ലബ് ഓഫ് ബെംഗളൂരു സിയോൺഹിൽസ്, എം.എസ്.രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റൽ, ആർട്ടെലസ്, റോട്ടറി ബാംഗ്ലൂർ അൾസൂർ, അനിത ചാരിറ്റബിൾ ട്രസ്റ്റ്, രാജ്വിൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് 2025 കഴിഞ്ഞ ദിവസം രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ കോലാറിലെ ഹഞ്ചല്ലയിലെ സിയോൺ ഹിൽസ് ഗോൾഫ് കൗണ്ടിയിൽ സൗജന്യ മെഗാ ഹെൽത്ത് ചെക്ക്-അപ്പ് & സർജിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊതു രോഗങ്ങൾ, പീഡിയാട്രി, ചർമ്മരോഗം, നേത്ര പരിശോധനയും ശസ്ത്രക്രിയയും, പൊതുശസ്ത്രക്രിയ,
വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രം സഖ്യം: തമിഴക വെട്രി കഴകം
തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. സഖ്യചർച്ചകൾക്കായി തമിഴക വെട്രി കഴകം സമിതി രൂപീകരിച്ചു. സഖ്യം സംബന്ധിച്ച് അവസാന തീരുമാനം വിജയുടേതായിരിക്കും, വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു. ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനം.ഇതിനിടെ 16ന് ടിവികെ ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഈറോഡ് – പെരുന്തുറൈ റോഡിലെ ഗ്രൗണ്ടില്‍ റാലി നടത്താനായിരുന്നു പാര്‍ട്ടി അനുമതി തേടിയത്.
കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നു; മൗനം വെടിഞ്ഞ് കുക്കു പരമേശ്വരന്‍
നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ മൗനം വെടിഞ്ഞ് അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു. കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നുവെന്നും കുക്കു പരമേശ്വരന്‍ വ്യക്തമാക്കി.
പാലക്കാട് വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
കേരളത്തിൽ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കവേ 15 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ട് ചെയ്യാനെത്തി. വൈകുന്നേരം 5 മണിയോടെ പാലക്കാട് കുന്നത്തൂർമേട് ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത്. രാവിലെ വോട്ട് ചെയ്യാൻ എത്തിയാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് അവസാനിക്കാൻ ഒരു മണിക്കൂർ മാത്രമുള്ളപ്പോള്‍ രാഹുൽ എത്തിയത്. ആദ്യത്തെ ബലത്സംഗ കേസില്‍ അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തതിനാല്‍ രാഹുല്‍ വോട്ട് ചെയ്യാനെത്തുമെന്ന് ഇന്നലെത്തന്നെ
ഗവർണർ-സർക്കാർ പോര് വേണ്ട; വിസിമാരെ നേരിട്ട് നിയമിക്കാന്‍ സുപ്രീം കോടതി
ഗവർണർ- സർക്കാർ തർക്കത്തെത്തുടർന്ന് കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയാറാക്കി കൈമാറാൻ ജസ്റ്റീസ് സുധാൻഷു ധുലിയയോട് സുപ്രീം കോടതി നിർദേശിച്ചു. മുദ്ര വച്ച കവറിൽ ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സുപ്രീംകോടതി നിയോഗിച്ച ധൂലിയ കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുള്ളത്. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച്‌ച പുറത്തിറക്കുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ