കേരളത്തിൽ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കവേ 15 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ട് ചെയ്യാനെത്തി. വൈകുന്നേരം 5 മണിയോടെ പാലക്കാട് കുന്നത്തൂർമേട് ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത്. രാവിലെ വോട്ട് ചെയ്യാൻ എത്തിയാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് അവസാനിക്കാൻ ഒരു മണിക്കൂർ മാത്രമുള്ളപ്പോള്‍ രാഹുൽ എത്തിയത്.
ആദ്യത്തെ ബലത്സംഗ കേസില്‍ അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തതിനാല്‍ രാഹുല്‍ വോട്ട് ചെയ്യാനെത്തുമെന്ന് ഇന്നലെത്തന്നെ റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം വോട്ട് ചെയ്യാനെത്തിയ രാഹുലിനെ കോണ്‍ഗ്രസ് പ്രവർത്തർ ബൊക്കെ നല്കി സ്വീകരിച്ചപ്പോൾ കൂകിവിളിച്ചാണ് സിപിഎം പ്രവർത്തകർ വരവേറ്റത്.