ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് ശിക്ഷ വിധിക്കുക. ഒന്ന് മുതൽ ആ​റ് വരെയുള്ള പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

രാ​വി​ലെ കോ​ട​തി​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തു കോ​ട​തി കേ​ൾ​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷ വി​ധി​ക്കും.

Related Posts