ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ശ​നി​യാ​ഴ്ച വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ്പ​റേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ അ​താ​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വോ​ട്ടു​ക​ളാ​ണ് എ​ണ്ണു​ക. സം​സ്ഥാ​ന​ത്താ​കെ 244 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ​ന്നാ​ൾ രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. രാ​വി​ലെ 8.30 ഓ​ടെ ആ​ദ്യ​ഘ​ട്ട ഫ​ല പ്ര​ഖ്യാ​പ​നം വ​രും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഡി​സം​ബ​ർ 21ന് ​ന​ട​ക്കും. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ർ 20ന് ​അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​തി​നു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

Related Posts