കേരളത്തിലും കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘം പിടിയിൽ
അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കേരളത്തിലും കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് പിടിയിലായത്. അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ വൈ. പ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, പി.എന്‍.ശ്രീജമോള്‍, സി.എം.ബേസില്‍, പി.എം.സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ലഹരിക്കേസുകളിലെ പ്രതികള്‍
ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും
ശബരിമല സ്വർണക്കൊള്ളകേസിൽ രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ മൊഴി നൽകും. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാവും മൊഴിനൽകുക. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുക. എന്നാൽ വെളിപ്പെടുത്തൽ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ കെെെമാറുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിച്ചിരുന്നു.
മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽഅന്തരിച്ചു
മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (91) അന്തരിച്ചു. രാവിലെ 6:30 ഓടെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മഹാരാഷ്ട്രയിലെ ലാത്തുർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ വിജയിച്ച അദ്ദേഹം മുൻ ലോക്സഭാ സ്‌പീക്കർ ആയിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകൾ വഹിച്ചിരുന്നു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിൻ്റെ അഡ്മിനിസ്ട്രേറ്ററുമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. എറണാകുളത്ത് അഭിഭാഷകനുമായി ചർച്ച നടത്തി
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. എറണാകുളത്ത് അഭിഭാഷകനുമായി ചർച്ച നടത്തി. വടക്കൻ പറവൂരിലെ അഡ്വ. എസ്. രാജീവിൻ്റെ വീട്ടിലെത്തിയാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ ഹാജരാകുന്നത് അഡ്വ. എസ്.രാജീവാണ്.ബലാത്സംഗ കേസിൽ കഴിഞ്ഞ 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പാലക്കാട് എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ എം.എൽ.എ. ബോർഡ് വെച്ച കാറിലാണ് അദ്ദേഹം വോട്ട് ചെയ്യാൻ
സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നശേഷംസെൽഫി വീഡിയോ; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരു മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം നിന്ന് സെൽഫി വീഡിയോയെടുത്ത യുവാവ് അറസ്റ്റിൽ. ഹാസൻ ജില്ലയിലെ ദൊഡ്ഡകനാഗലു ഗ്രാമത്തിൽ ഉല്ലാസിനെയാണ് (21) അറസ്റ്റ് ചെയ്തത്. സുഹൃത്ത് കീർത്തിയെ ആണ് കൊലപ്പെടുത്തിയത്. കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് പറഞ്ഞ് മൃതദേഹത്തിനൊപ്പം സെൽഫി വീഡിയോ ചിത്രീകരിക്കുകയും ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ വീഡിയോ പകർത്തിയത് ആളൂർ താലൂക്കിൽ നിന്നുള്ള ഓട്ടോ ഡ്രൈവർ, ഹാസനിൽ താമസിക്കുന്ന ഉല്ലാസ് ആണെന്ന് കണ്ടെത്തി. ഉല്ലാസും
ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി
വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. തനിക്കെതിരെയുള്ള രണ്ട് ബലാത്സംഗ കേസുകളിലെ വിചാരണ ബെംഗളൂരുവിലെ സെഷൻസ് കോടതിയിൽനിന്ന് വേറൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രജ്വൽ രേവണ്ണയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി തള്ളിയത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിയിൽ മത്സരമില്ല: യതീന്ദ്ര
കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പാർട്ടിയിൽ മത്സരമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര. അധികാരമാറ്റം സംബന്ധിച്ച പരസ്യ പ്രസ്താവന കോൺഗ്രസ് ദേശീയ നേതൃത്വം വിലക്കിരുന്നു. ഇത് അവഗണിച്ചാണ് യതീന്ദ്രയുടെ പ്രതികരണം.‘പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ആരും തമ്മിൽ മത്സരമില്ല. നിലവിൽ സംസ്ഥാനത്ത് അധികാരമാറ്റമുണ്ടാകില്ലെന്ന് പാർട്ടി ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്’ – യതീന്ദ്ര പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് യതീന്ദ്ര പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് പരസ്യ പ്രസ്താവന വിലക്കിയത്.
കുടകിലെ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളി യുവാവിന് വധശിക്ഷ
കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ ശിക്ഷിച്ചത്. ഗിരീഷ് കഴിഞ്ഞ മാർച്ചിൽ ഭാര്യ നാഗി (30), കാവേരി(5), നാഗിയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസികോളനിയിലായിരുന്നു കൂടുംബം താമസിച്ചിരുന്നത്. ഗിരീഷ് ഭാര്യയോട് മദ്യപിക്കാൻ
കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണാടകത്തിൽ കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാ വകുപ്പുകളിലും ഏറ്റവും കുറഞ്ഞത് രണ്ടുശതമാനം സംവരണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. പോലീസിലും വനംവകുപ്പിലും കായികതാരങ്ങൾക്ക് നിലവിൽ മൂന്നുശതമാനം സംവരണമുണ്ട്.ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ മെഡൽ നേടിയ എല്ലാ താരങ്ങൾക്കും സർക്കാർ ജോലിനൽകുമെന്നും സിദ്ധരാമയ്യ അറിയിച്ചു.
കർണാടകയിൽ ഏഴ് വയസുകാരന് നേരെ പിതാവിന്റെ ക്രൂരത
കർണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ കുംത താലൂക്കിൽ ഏഴ് വയസുകാരന്റെ ഉള്ളംകൈ പൊള്ളിക്കുകയും കണ്ണിൽ കുരുമുളകുപൊടി വിതറുകയും ചെയ്ത അച്ഛനെതിരെ പോലീസ് കേസെടുത്തു. കുംട സ്വദേശി വിജയ നായിക്കിനെതിരെയാണ് കേസെടുത്തത്. വിവാഹ മോചനത്തിന് ശേഷം തനിക്കൊപ്പം കഴിയുന്ന രണ്ട് കുട്ടികളിൽ ഒരാളെയാണ് വിജയ നായിക് ക്രൂരമായി ഉപദ്രവിച്ചത്. ചട്ടുകം പഴുപ്പിച്ച് കൈയിൽ വച്ച് പൊള്ളിച്ചു. കുഞ്ഞ് കണ്ണുകളിൽ കുരുമുളക് പൊടി തേച്ചു. സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു. സ്കൂൾ അധികൃതർ