ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
India
0 min read
7.2k

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

നവംബർ 8, 2025
0

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്‌ടറിൽ ഇന്നലെയാണ് സംഭവം. ഏജൻസികളിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷൻ. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നു, പ്രത്യേക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഓപ്പറേഷൻ പിംപിൾ ആരംഭിച്ചതായി സൈന്യത്തിൻ്റെ വൈറ്റ് ചിനാർ കോർപ് എക്സിലെ പോസ്റ്റിൽ പറഞ്ഞു. സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ തിരച്ചിൽ ആരംഭിച്ചു. ഇതോടെ അവർ വെടിയുതിർക്കുകയായിരുന്നു. ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.

Continue Reading
എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു
India
1 min read
6.7k

എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

നവംബർ 8, 2025
0

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദരമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാ​ഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെം​ഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിൻ്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കി‌യിരുന്നു. ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്. രാവിലെ 5.10 ന്

Continue Reading
പലമ സംഘടിപ്പിക്കുന്ന ‘കഥാന്തരം’ നവംബർ 15-ന്
Association News
1 min read
6.9k

പലമ സംഘടിപ്പിക്കുന്ന ‘കഥാന്തരം’ നവംബർ 15-ന്

നവംബർ 8, 2025
0

ബെംഗളൂരുവിലെ നവമാധ്യമക്കൂട്ടായ്‌മയായ ‘പലമ’ സംഘടിപ്പിക്കുന്ന ‘കഥാന്തരം’ പരിപാടി നവംബർ 15-ന് വൈകീട്ട് നാലിന് ജീവൻ ഭിമാനഗർ മെയിൻ റോഡിലെ കാരുണ്യ ഹാളിൽ നടക്കും. കെ. ജയചന്ദ്രൻ്റെ കഥാസമാഹാരമായ ‘ഒന്ന് ബി യിലെ ബസന്തി’ ചർച്ചചെയ്യും. കെ. ജയചന്ദ്രൻ, സുരേഷ് കോടൂർ, ടി.പി. വിനോദ് എന്നിവർ സംസാരിക്കും. ഫോൺ: 99453 04862, 99020 62890.

Continue Reading
ഡിഎൻഎ ഘടനയുടെ കണ്ടെത്തലിന് നൊബേൽ സമ്മാനം, ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു
World
0 min read
6.8k

ഡിഎൻഎ ഘടനയുടെ കണ്ടെത്തലിന് നൊബേൽ സമ്മാനം, ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

നവംബർ 8, 2025
0

നൊബേൽ സമ്മാന ജേതാവും ശാസ്ത്രജ്ഞനുമായ ജെയിംസ് വാട്സൺ (97) അന്തരിച്ചു. ഇന്നലെ ന്യൂയോർക്കിലെ ലോങ് ഐലൻഡിലെ ഹോസ്പീസിൽ വെച്ചാണ് മരണം. ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎ ഘടന (ഡബിൾ ഹീലിക്സ്) ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് വാട്സൺ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ൽ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേൽ സമ്മാനമെത്തി. 1953ൽ ഫ്രാൻസിസ് ക്രിക്ക്, മൗറീസ് വിൽക്കിൻസ് എന്നിവരോടൊപ്പം വാട്സൺ നടത്തിയ കണ്ടെത്തൽ ഡിഎൻഎ

Continue Reading
കുന്ദലഹള്ളി കേരളസമാജം കവിതാരചനാ മത്സരത്തിലേക്ക് സൃഷ്‌ടികൾ ക്ഷണിച്ചു
Association News
1 min read
7.1k

കുന്ദലഹള്ളി കേരളസമാജം കവിതാരചനാ മത്സരത്തിലേക്ക് സൃഷ്‌ടികൾ ക്ഷണിച്ചു

നവംബർ 8, 2025
0

കുന്ദലഹള്ളി കേരളസമാജം സ്ഥാപകപ്രസിഡണ്ട് കെ.വി.ജി.നമ്പ്യാരുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന ഒൻപതാമത് മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്‌ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക് പങ്കെടുക്കാം. ബാംഗ്ലൂരിൽ താമസിക്കുന്ന എല്ലാ മലയാളികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കവിതാരചനക്കായി മത്സരാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാവുന്നതാണ്. പന്ത്രണ്ടു വരികളിൽ ചുരുങ്ങാത്തതും രണ്ടുപുറത്തിൽ കവിയാത്തതുമായ കവിതകളായിരിക്കണം. രചനകൾ മുൻപ് പ്രസിദ്ധീകരിച്ചവയാകരുത്. നവംബർ 30-നകം രചനകൾ എത്തിക്കണം. ഫോൺ: 98867 99766.

Continue Reading
ഇന്ത്യ – ഓസ്ട്രേലിയ അഞ്ചാം ട്വന്റി 20 മത്സരം ഇന്ന്
Sports
1 min read
7.2k

ഇന്ത്യ – ഓസ്ട്രേലിയ അഞ്ചാം ട്വന്റി 20 മത്സരം ഇന്ന്

നവംബർ 8, 2025
0

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി 20 മത്സരം ഇന്ന് ബ്രിസ്ബണിൽ നടക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരവും വിജയിച്ച് പരമ്പര വിജയം സ്വന്തമാക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ ലക്ഷ്യം. എന്നാൽ സ്വന്തം മണ്ണിൽ പരമ്പര നഷ്ടം ഒഴിവാക്കാൻ ഓസ്ട്രേലിയയ്ക്ക് വിജയം അനിവാര്യമാണ്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യൻ ടീം നേരിടുന്ന പ്രശ്നം. ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെയും മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. കഴിഞ്ഞ

Continue Reading
കർണാടകത്തിൽ അധികാരമാറ്റം ഉടൻ ഉണ്ടാകില്ല; സിദ്ധരാമയ്യ തുടരും
Karnataka
1 min read
6.8k

കർണാടകത്തിൽ അധികാരമാറ്റം ഉടൻ ഉണ്ടാകില്ല; സിദ്ധരാമയ്യ തുടരും

നവംബർ 8, 2025
0

കർണാടകത്തിൽ അധികാരമാറ്റം ഉടൻ ഉണ്ടാകില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തത്കാലം സിദ്ധരാമയ്യതന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരും. സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്നതിനാൽ മുൻധാരണപ്രകാരം ഈമാസം സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നായിരുന്നു മുൻധാരണ.ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ ദളിത് മുഖ്യമന്ത്രി എന്ന മുദ്രാവാക്യവുമായി കോൺഗ്രസിനുള്ളിൽത്തന്നെ പടയൊരുക്കമാരംഭിച്ചതോടെ അധികാരമാറ്റം വൈകിപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. ‘നവംബർ വിപ്ലവം’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇത് ഉടനില്ലെന്ന സൂചനയാണ് ശിവകുമാർ പക്ഷവും നൽകുന്നത്. വിപ്ലവം നടക്കാൻ പോകുന്നത് 2028 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ്

Continue Reading
മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ ഒരു കർഷകൻകൂടി കൊല്ലപ്പെട്ടു
Karnataka
1 min read
6.9k

മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ ഒരു കർഷകൻകൂടി കൊല്ലപ്പെട്ടു

നവംബർ 8, 2025
0

മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ ഒരു കർഷകൻകൂടി കൊല്ലപ്പെട്ടു. മൈസൂർ സരഗൂർ താലൂക്കിൽ ബന്ദിപ്പൂർ വനാതിർത്തിക്കടുത്ത് ഹളെ ഹെഗ്ഗുഡിലു ഗ്രാമത്തിലെ ചൗഡനായക (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കൃഷിയിടത്തിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ മൈസൂരുവിൽ കടുവയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്ന മൂന്നാമത്തെ കർഷകനാണ് ചൗഡനായക. മൂന്നുപേരും സരഗൂർ താലൂക്ക് പരിധിയിലുള്ളവരാണ്. ചൗഡനായക രാവിലെ കാളകളുമായി കൃഷിയിടത്തിലെത്തിയതായിരുന്നു. ഇതിനിടെ കടുവ അദ്ദേഹത്തെ ആക്രമിച്ചതാണെന്ന് കരുതുന്നു. കാളകൾ സ്വയം

Continue Reading
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
Karnataka
1 min read
6.8k

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

നവംബർ 8, 2025
0

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂർ മലയാളികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്‌പ്രസ് സർവീസ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിൻ്റെ ഭാഗമായി നടക്കും. രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.

Continue Reading
സുവര്‍ണ കര്‍ണാടക കേരള സമാജം ബാംഗ്ലൂർ നോര്‍ത്ത് സോണിൻ്റെ ‘സുവര്‍ണജ്യോതി-2025’ നാളെ
Association News
1 min read
7.2k

സുവര്‍ണ കര്‍ണാടക കേരള സമാജം ബാംഗ്ലൂർ നോര്‍ത്ത് സോണിൻ്റെ ‘സുവര്‍ണജ്യോതി-2025’ നാളെ

നവംബർ 8, 2025
0

സുവര്‍ണ കര്‍ണാടക കേരള സമാജം ബാംഗ്ലൂർ നോര്‍ത്ത് സോണിൻ്റെ ‘സുവര്‍ണജ്യോതി-2025’ ഹെബാൾ കെമ്പപുരയിലുള്ള സിന്ധി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 11മണിക്ക് കള്‍ച്ചറൽ പരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈര ഗൗഡ മുഖ്യാതിഥിയായിരിക്കും. കര്‍ണാടക ചീഫ് വിപ്പ് സലീം അഹമ്മദ് ഭദ്രദീപം തെളിയിക്കും. എൻ എ ഹാരിസ് എം എൽ എ

Continue Reading