കർണാടകത്തിൽ അടുത്ത അഞ്ചുവർഷത്തിൽ 25,000 പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കും
അടുത്ത അഞ്ചുവർഷത്തിൽ 25,000 പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാൻ കർണാടക സർക്കാർ 518 കോടി രൂപ വകയിരുത്താനും തീരുമാനിച്ചു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം 2025-30 കാലഘട്ടത്തിലേക്കുള്ള സ്റ്റാർട്ടപ്പ് നയത്തിന് അംഗീകാരം നൽകി. രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും അനുകൂലസാഹചര്യം കർണാടകത്തിലാണെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. രാജ്യത്തെ ആകെ സ്റ്റാർട്ടപ്പുകളിൽ 15 ശതമാനവും കർണാടകത്തിലാണ്. ആഗോള സ്റ്റാർട്ടപ്പ് സൂചികയിൽ രാജ്യന്തരതലത്തിൽ ബെംഗളൂരുവിന് പത്താം സ്ഥാനമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി പുതിയ നയം
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ടെക്‌നോപാർക്കിൻ്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്നതാണ് ആദ്യ അലൈൻമെന്റ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31
കെ.ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടാകും?
കെ.ജയകുമാർ തിരുവിതാംകൂർ ദേവസ്വംബോർഡിൻ്റെ അടുത്ത പ്രസിഡണ്ടായി എത്തിയേക്കുമെന്ന് വിവരം, അദ്ദേഹത്തിൻ്റെ പേര് സിപിഎം സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കും. അദ്ദേഹം നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഇൻ ഗവൺമെന്റ്റ് (ഐഎംജി) ഡയറക്‌ടറാണ്. സ്വർണപ്പാളി കട്ടിളപ്പടി വിവാദങ്ങൾ ശബരിമലയിൽ വാർത്താപ്രാഥാന്യം നേടിയിരിക്കുന്ന സമയത്ത് ബോർഡിനെ നയിക്കാൻ ഭരണതലത്തിൽ ഏറെ പരിചയമുള്ളൊരാൾ വേണമെന്നാണ് സിപിഎം ആലോചന ഇതനുസരിപ്പ് മുൻ ചീഫ് സെക്രട്ടറിയും മുൻ ശബരിമല സ്പെഷ്യൽ കമ്മീഷണർ
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഐടി, ഗണിതം, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. മന്ത്രിമാരായ വി ശിവൻ കുട്ടി, എംബി രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചടങ്ങിൽ പങ്കെടുത്തു. രാഹുൽ
ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുരവാർഷിക മഹോത്സവo ഫെബ്രുവരി 14 & 15 തീയതികളിൽ
ബാംഗ്ലൂർ ഉദ്യാന നഗരത്തിലെ പേരിലും പ്രശസ്തിയിലും വളരെ പ്രധാനപെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുരയുടെ വാർഷിക മഹോത്സവo ഫെബ്രുവരി 14 & 15 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടും. ഫെബ്രുവരി 14ന് രാവിലെ 9 മണിക് ഉത്സവത്തിന് കൊടിയേറും. 10 മണിക് മുത്തപ്പനെ മല ഇറക്കൽ, 11 മണി മുതൽ മുത്തപ്പൻ കൊടുമുടി പുറപ്പാട്, നൃത്ത പരിപാടികൾ. വൈകുന്നേരം 5.30 ന് ചിരപുരാതനമായ ശിവകോട്ട ലക്ഷ്മി നരസിംഹ
ശബരിമല സ്വർണക്കൊള്ളയിൽ സമരം തുടരാൻ കോൺഗ്രസ്; നവംബർ 12ന് സെക്രട്ടറിയേറ്റ് മാർച്ച്
ശബരിമല സ്വർണക്കൊള്ളയിൽ സമരം തുടരാൻ കോൺഗ്രസ്. നവംബർ 12ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. അതേസമയം, ശബരിമല സ്വർണ കവർച്ചയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വർണ കവർച്ചയിൽ രാഷ്ട്രീയ നേതൃത്വത്തിൻ്റെ പങ്ക് വ്യക്തമാണ്. ദേവസ്വം മന്ത്രിയും ബോർഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ്
മോൻസൺ മാവുങ്കലിൻ്റെ വീട്ടിൽ മോഷണം; 20 കോടി രൂപ വിലമതിക്കുന്ന വസ്‌തുക്കൾ നഷ്ടപ്പെട്ടതായി അഭിഭാഷകൻ
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിൻ്റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന വസ്‌തുക്കൾ നഷ്ടപ്പെട്ടതായി മോൺസണിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. മോൻസണിൻ്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന പുരാവസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്നത് കലൂരിലെ വാടക വീട്ടിലാണ്. ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിലാണ് ഈ വീട്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്‌തുക്കൾ എടുക്കാൻ മോൻസണ് കോടതി അനുമതി നൽകിയിരുന്നു തുടർന്ന് ഇതിനായി പരോൾ അനുവദിക്കുകയും ചെയ്‌തു. സാധനങ്ങളെടുക്കാൻ മോൻസൺ
സിദ്ധരാമയ്യക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്ത് ദളിത് നേതാവ് വേണമെന്ന ആവശ്യം ശക്തമാകുന്നു
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കോൺഗ്രസ് ഹൈക്കമാൻ്റ് മാറ്റുകയാണിൽ പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. ദളിത് സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് കർണാടകയിലെ മന്ത്രിമാരായ മഹാദേവപ്പയുടെയും സതീഷ് ജർകിഹോളിയുടെയും വീടുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധക്കാർ നിവേദനം നൽകിയെന്നും ഇത് പരിശോധിക്കുമെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയായ സതീഷ് ജെർകിഹോളി പ്രതികരിച്ചു. ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സംസ്ഥാനത്തെ നേതൃമാറ്റവും മന്ത്രിസഭാ
പരാതിയില്ല; നടി ലക്ഷ്മി മേനോനെതിരായ കേസ് റദ്ദാക്കി
നടി ലക്ഷ്‌മി ആർ മേനോനെതിരായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. സംഭവത്തിൽ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24ന് രാത്രി കൊച്ചി നഗരത്തിലെ പബ്ബിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന കേസിൽ മൂന്നാം പ്രതിയായിരുന്നു നടി ലക്ഷ്മമി ആർ മേനോൻ കേസിൽ നടിക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
മകൻ്റെ ചോറൂണ് ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വിതുരയിൽ മകൻ്റെ ചോറൂണ് ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. കടബാദ്ധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം നടത്തുന്ന ടർഫിനടുത്തു പഴയ കെട്ടിടത്തിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് അമലിൻ്റെ മകൻ്റെ ചോറൂണ് ചടങ്ങുകൾ നടക്കാനിരിക്കെയാണ് സംഭവം. ചടങ്ങിൻ്റെ ഭാഗമായി അമലിൻ്റെ വീട്ടുകാർ അടുത്തുള്ള ഗുരുമന്ദിരത്തിൽ പോയിരുന്നു. യുവാവ് ഇവർക്കൊപ്പം എത്താതിരുന്നതിനെ